
ദുബൈ: യുഎഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐഎംഎഫിന്റെ നേതൃത്വത്തിൽ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ പ്രൊഫഷണൽ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ദുബൈ പുൾമാൻ ഡൗൺ ടൗൺ ഹോട്ടലിൽ നടന്ന ചടങ്ങ് കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു.
ഐഎംഎഫ് പ്രസിഡന്റ് കെ എം അബ്ബാസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും കേരള രഞ്ജി റ്റീം പരിശീലകനുമായ ടിനു യോഹന്നാൻ ആണ് ടീം പ്രഖ്യാപനം നടത്തിയത്. യുഎഇ ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ഷഫീസ് അഹമ്മദ്,ലുലു എക്സ്ചേഞ്ച് സ്ട്രാറ്റജിക് ബിസിനസ് ആൻഡ് മാർക്കറ്റിങ്ങ് മേധാവി അജിത് ജോൺസൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനത്തിന് അര്‍ഹനായി വിദേശി
കേരള രഞ്ജി ക്രിക്കറ്റ് റ്റീം മുൻ നായകനും കേരള അണ്ടർ 19 മുഖ്യ പരിശീലകനുമായ സോണി ചെറുവത്തൂർ ജേഴ്‌സി പുറത്തിറക്കി. ടു ഫോർ സെവൻ ജിം ആൻഡ് അൽ ബറായി ഇൻഡസ്ട്രീസ് മാനേജിങ്ങ് ഡയറക്ടർ റാഫേൽ പൊഴോലിപറമ്പിൽ ജേഴ്‌സി ഏറ്റുവാങ്ങി.അതിഥികളും കളിക്കാരും ക്രിക്കറ്റ് ബാറ്റിൽ ഒപ്പ് വച്ചു.
ഐ എം എഫ് ജനറൽ സെക്രട്ടറി അരുൺ രാഘവൻ,ആർ ജെ തൻവീർ എന്നിവർ പ്രസംഗിച്ചു. ഐ എം എഫ് സ്പോർട്സ് കോർഡിനേറ്റർ റോയ് റാഫേൽ സ്വാഗതവും ആക്ടിങ്ങ് ഖജാൻജി ഷിഹാബ് അബ്ദുൽ കരിം നന്ദിയും പറഞ്ഞു. ചടങ്ങിൽ ചാക്കോ ഊളക്കാടൻ,ഐ എം എഫ് ഭാരവാഹികൾ, അംഗങ്ങൾ,കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. ലുലു എക്സ്ചേഞ്ച്,ടു ഫോർ സെവൻ ജിം,വേൾഡ് ഓൺ ലൈവ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam