കുവൈത്തിന്റെയും ഖത്തറിന്റെയും മെഡിക്കല്‍ സഹായം മുംബൈയിലെത്തി

By Web TeamFirst Published Jun 25, 2021, 1:08 PM IST
Highlights

കുവൈത്തില്‍  നിന്ന് എത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ ആറാമത് കപ്പലാണിത്. ഐഎന്‍എസ് ശാര്‍ദുല്‍ രണ്ടാമത്തെ തവണയാണ് എത്തുന്നത്.

കുവൈത്ത് സിറ്റി, ദോഹ: കുവൈത്തില്‍ നിന്നും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച മെഡിക്കല്‍ സഹായം മുംബൈയിലെത്തി. ഇന്ത്യന്‍ നാവികസേന  ഐഎന്‍എസ് ശാര്‍ദുല്‍ കപ്പലാണ് വ്യാഴാഴ്ച മുംബൈ തീരത്തെത്തിയത്.  7,640 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 20 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ വീതം നിറച്ച രണ്ട് ഐഎസ്ഒ കണ്ടയ്‌നറുകള്‍, 15 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ എന്നിവ വഹിച്ചാണ് കപ്പലെത്തിയത്.

കുവൈത്തില്‍  നിന്ന് എത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ ആറാമത് കപ്പലാണിത്. ഐഎന്‍എസ് ശാര്‍ദുല്‍ രണ്ടാമത്തെ തവണയാണ് എത്തുന്നത്. കുവൈത്തിന് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.  

arrives in Mumbai (Jun 24) bringing in 7,640 oxygen cylinders to India from Kuwait. India-Kuwait Air-Sea bridge for LMO supply in operation. This marks the end of the current phase of oxygen supply operations from Kuwait to India. Thank you Kuwait. pic.twitter.com/ZJB8KwmZxF

— India in Kuwait (@indembkwt)
click me!