50,000 ഖത്തർ റിയാൽ ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ച് മെഗാ ഡീൽസ്; ഒപ്പം പുത്തൻ ഡ്രോകളും

Published : Jul 09, 2025, 11:22 AM IST
Mega Deals

Synopsis

ഗ്രാൻഡ് പ്രൈസായ 25,000 ഖത്തർ റിയാൽ നേടിയത് ഫിലിപ്പീൻസ് പൗരനാണ്.

മൊത്തം 50,000 ഖത്തർ റിയാൽ സമ്മാനത്തുകയുള്ള ഡ്രോയുടെ ഫലം പ്രഖ്യാപിച്ച് മെഗാ ഡീൽസ്. ജൂലൈ എട്ടിനാണ് ഡ്രോ നടന്നത്. 13 പേർ വിജയികളായപ്പോൾ, ഒരാൾ 25,000 ഖത്തർ റിയാൽ സ്വന്തമാക്കി. രണ്ടാമത് എത്തിയ വിജയി 10,000 ഖത്തർ റിയാൽ നേടി. മൂന്നാം സ്ഥാനക്കാരൻ 5,000 ഖത്തർ റിയാൽ നേടി. കൂടാതെ പത്ത് വിജയികൾ 1,000 ഖത്തർ റിയാൽ വീതം സ്വന്തമാക്കി. ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ഡ്രോ നടന്നത്.

ഗ്രാൻഡ് പ്രൈസായ 25,000 ഖത്തർ റിയാൽ നേടിയത് ഫിലിപ്പീൻസ് പൗരനാണ്. മറ്റു വിജയികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇത് മെഗാ ഡീൽസ് ഉപയോക്താക്കളിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു എന്നാണ് കാണിക്കുന്നത്. ഇത്തവണത്തെ വിജയികളിൽ ശ്രീലങ്ക, ഇന്ത്യ, കസാഖിസ്ഥാൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. ഷോപ്പ് ചെയ്യുന്നവർക്ക് കൂടുതൽ റിവാർഡുകൾ നൽകുകയും സമൂഹവുമായി കൂടുതൽ നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യാനുള്ള മെഗാ ഡീൽസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഡ്രോ.

പുതിയ വിജയികളെ പ്രഖ്യാപിക്കുമ്പോൾ തന്നെ കൂടുതൽ വിജയികളെ സൃഷ്ടിക്കാൻ പുതിയ ഡ്രോകൾ മെഗാ ഡീൽസ് പ്രഖ്യാപിക്കുകയാണ്. അടുത്ത ഡ്രോ മൊത്തം 15,000 ഖത്തർ റിയാലാണ് ക്യാഷ് പ്രൈസ് ആയി നൽകുക. 15 ജൂലൈയിലാണ് ഡ്രോ. ഒരു വിജയി 5,000 ഖത്തർ റിയാൽ നേടും. പത്ത് വിജയികൾ 1,000 ഖത്തർ റിയാൽ വീതം നേടും. ജൂലൈ 14 വരെ ഷോപ്പ് ചെയ്യാനും അതുവഴി ഡ്രോയിൽ പങ്കെടുക്കാനും അവസരമുണ്ട്.

ഇതിന് പുറമെ 500,000 മൊത്തം ക്യാഷ് പ്രൈസ് നൽകുന്ന ഖത്തർ റിയാലിന്റെ മെഗാ ഡീൽസ് ഗ്രാൻഡ് ഡ്രോയും വരുന്നുണ്ട്. ജൂലൈ 31-നാണ് ഡ്രോ നടക്കുക. ഈ വമ്പൻ ഡ്രോയിൽ ഒരാൾക്ക് 250,000 ഖത്തർ റിയാൽ ഗ്രാൻഡ് പ്രൈസ് നേടാനാകും. രണ്ടാമത് എത്തുന്നയാൾക്ക് 100,000 ഖത്തർ റിയാൽ നേടാം. മൂന്നാമതന് 25,000 ഖത്തർ റിയാലും നേടാം. രണ്ട് അധിക വിജയികളെക്കൂടെ തെരഞ്ഞെടുക്കും. ഇവർക്ക് 10,000 ഖത്തർ റിയാൽ വീതം ലഭിക്കും. കൂടാതെ അഞ്ച് വിജയികൾക്ക് 5,000 ഖത്തർ റിയാൽ, 80 ഭാഗ്യശാലികൾക്ക് 1,000 ഖത്തർ റിയാൽ എന്നിങ്ങനെ പോകുന്നു സമ്മാനങ്ങൾ. പങ്കെടുക്കാനുള്ള അവസാന തീയതി ജൂലൈ 30 ആണ്.

മെഗാ ഡീൽസിൽ നടത്തുന്ന ഓരോ പർച്ചേസും ഡ്രോയിലേക്കുള്ള പ്രവേശനം കൂടെയാണ്. അതായത് കൂടുതൽ ഷോപ്പ് ചെയ്യുന്നവർക്ക് ഡ്രോയിൽ കൂടുതൽ സമ്മാനം നേടാനാകും.ഓരോ പുതിയ ഡ്രോയ്ക്കും ഒപ്പം ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യവും കൂടുതൽ റിവാർഡും നൽകാൻ മെഗാ ഡീൽസ് പ്രതിജ്ഞാബദ്ധമാണ്.

വളരെ എളുപ്പത്തിൽ ഡ്രോയിൽ പങ്കെടുക്കാനുമാകും. My Q Trading ഷോറൂമുകളിൽ എത്തിയാൽ ക്യാഷ് പർച്ചേസുകൾ നടത്താം. City Hyper സന്ദർശിച്ച് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും മെഗാ ഡീൽസ് അക്കൗണ്ട് ടോപ് അപ് ചെയ്യാം. കൂടാതെ ഏഷ്യൻ ടൗൺ സിനിമ 1-ൽ ജൂലൈ 26 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മെഗാ ഡീൽസ് പർച്ചേസുകൾ നടത്താം. കൂടാതെ ജൂലൈ 25 വരെ എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ ദോഹയിലെ തെരഞ്ഞെടുത്ത Lulu Hypermarket സന്ദർശിച്ച് മെഗാ ഡീൽസിൽ പങ്കെടുക്കാം. കൂടാതെ വളരെ സുരക്ഷിതമായി Ooredoo Pay ഉപയോഗിച്ചും മെഗാ ഡീൽസ് ഡ്രോയിൽ പങ്കെടുക്കാനും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.megadeals.qa

ഇന്ന് തന്നെ www.megadeals.qa സന്ദർശിച്ച് വിജയിക്കാനുള്ള നിങ്ങളുടെ അവസരങ്ങൾ വർധിപ്പിക്കൂ. അല്ലെങ്കിൽ മെഗാ ഡീൽസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. Google Play Store, Apple App Store എന്നിവിടങ്ങളിൽ ആപ്പ് ലഭ്യമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, 'വൈറൽ' മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ
ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്