ഇന്ത്യക്കാർക്ക് ഫീസില്ലാതെ നിയമോപദേശം, പ്രവാസി ലീഗൽ സെൽ കുവൈത്ത് -അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു

Published : Aug 21, 2025, 06:51 PM IST
pravasi legal cell kuwait signed mou with al dostour law firm

Synopsis

2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈത്തിൽ പ്രവർത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.

കുവൈത്ത്: പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ കുവൈത്ത് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രമുഖ കുവൈത്തി അഭിഭാഷകൻ ഡോ തലാൽ താക്കി പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈത്തിൽ പ്രവർത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈത്തിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. സേവനങ്ങൾക്കായി +965 41105354 , +965 97405211 എന്നീ മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ചതും ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതും ഉൾപ്പെടെ കഴിഞ്ഞ അഞ്ച് കാലയളവില്‍ ധാരാളം പ്രവാസികള്‍ക്ക് ലീഗല്‍ സെല്‍ വഴി നിയമപരമായ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രവാസി ലീഗല്‍ സെല്ലിന്റെ കീഴില്‍ ഇന്ത്യയിലും സൗജന്യ നിയമ സഹായം നല്‍കി വരുന്നുണ്ട്.

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ നൽകണമെന്ന പ്രവാസി ലീഗൽ സെല്ലിന്‍റെ ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി, വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രവാസി ലീഗൽ സെല്ലിന് ലഭിച്ച അനുകൂല വിധിയുടെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ പ്രാബല്യത്തിൽ വന്നത്, 62 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം- "കേരള പ്രവാസി ക്ഷേമപദ്ധതി, 2009"-ന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റിഷൻ ഉൾപ്പെടെയുള്ള നിയമപരമായ ഇടപെടലുകൾ തുടർച്ചയായി ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം( സുപ്രീം കോടതി എ ഒ ആർ ) ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ