OICC Oman : മസ്‌കറ്റില്‍ ഷുഹൈബ്, കൃപേഷ് ,ശരത് ലാല്‍ അനുസ്മരണ സമ്മേളനം

Published : Feb 22, 2022, 12:11 AM ISTUpdated : Feb 22, 2022, 12:12 AM IST
OICC Oman : മസ്‌കറ്റില്‍ ഷുഹൈബ്, കൃപേഷ് ,ശരത് ലാല്‍ അനുസ്മരണ സമ്മേളനം

Synopsis

'ഇടതു സര്‍ക്കാരിന്റ  ഭരണത്തില്‍ നടന്നുവരുന്ന അക്രമരാഷ്ട്രീയത്തിന്റെ ഇരകള്‍  ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. രണ്ടാം പിണറായി ഭരണത്തില്‍ കൊലചെയ്യപ്പെട്ടവരില്‍ കൂടുതലും ദളിതരും യുവാക്കളും  സ്ത്രികളുമാണെന്നുള്ളത് ഏറെ ഉല്‍കണ്ഠ  ഉളവാക്കുന്ന ഒന്നാണ്.

മസ്‌കറ്റ്: രാഷ്ട്രീയ വൈരാഗ്യത്താല്‍ കൊലചെയ്യപ്പെട്ട ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍  എന്നിവരെ മസ്‌കറ്റിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഒമാന്‍ ഒഐസിസി (OICC Oman) നാഷണല്‍ ആഡ്‌ഹോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ നടന്ന  അനുസ്മരണ സമ്മേളനം  ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള ഉത്ഘാടനം ചെയ്തു.

'ഇടതു സര്‍ക്കാരിന്റ  ഭരണത്തില്‍ നടന്നുവരുന്ന അക്രമരാഷ്ട്രീയത്തിന്റെ ഇരകള്‍  ഓരോ ദിവസവും
വര്‍ധിച്ചു വരികയാണ്. രണ്ടാം പിണറായി ഭരണത്തില്‍ കൊലചെയ്യപ്പെട്ടവരില്‍ കൂടുതലും ദളിതരും യുവാക്കളും  സ്ത്രികളുമാണെന്നുള്ളത് ഏറെ ഉല്‍കണ്ഠ  ഉളവാക്കുന്ന ഒന്നാണ്'-  അനുസ്മരണ  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കുമ്പളത്തു ശങ്കരപിള്ള പറഞ്ഞു. ഇത് നാട്ടിലുള്ള കുടുംബങ്ങളുടെ സുരക്ഷയെ കരുതുമ്പോള്‍  പ്രവാസികള്‍ക്കിടയില്‍ ഏറെ ആശങ്ക നിലനില്‍ക്കുന്നുവെന്നും അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

ഒമാനിലെ റീജിയണല്‍ കമ്മിറ്റി ഭാരവാഹികളായ പി കെ സന്തോഷ് സലാല, തോമസ് ചെറിയാന്‍ ഇബ്ര, സതീഷ് നൂറനാട് നിസ്വ,  രഘുനാഥ് ചെന്നിത്തല ബര്‍ക്ക, ശിഹാബ് തട്ടാരുകുട്ടിയില്‍ ഇബ്രി, റെജി വര്‍ഗീസ് സോഹാര്‍, നൗഷാദ് റൂവി, മെഹബൂബ് സൂര്‍, മൊയ്ദു വാദികബീര്‍, രാജു സിമോന്‍ ദുക്കം, മനോജ് കണ്ണൂര്‍ ഗുബ്ര, ചാക്കോ റാന്നി ഗാല, റിസ്വിന്‍ ഹനീഫ കൊച്ചി,  വിപിന്‍ നായര്‍  തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.

ആഡ്‌ഹോക്ക് കമ്മിറ്റി കോ കോര്‍ഡിനേറ്റര്‍ സജി ഔസഫ്‌ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒമാന്‍ ഒഐസിസി സീനിയര്‍ നേതാവ് എന്‍. ഒ. ഉമ്മന്‍ അനുസ്മരണ പ്രഭാഷണം നടത്തി,  അഭിഭാഷകന്‍  പ്രസാദ്, റെജി ഇടിക്കുള, അബ്ദുള്‍ കരീം,നൗഷാദ് കാക്കടവ് ഹരികുമാര്‍, മാത്യു മെഴുവേലി, മമ്മൂട്ടി കാഞ്ഞിരപ്പള്ളി, സജി ഇടുക്കി, എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു സംസാരിച്ചു. ഒമാന്‍ ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗങ്ങളായ എം. ജെ സലീം, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കല്‍, ബിനേഷ് മുരളി  എന്നിവര്‍ അനുസ്മരണ സമ്മേളനത്തിന്  നേതൃത്വം നല്‍കി.

മസ്‌കറ്റ്: ഒമാനിലേക്ക് (Oman) വന്‍തോതില്‍ മയക്കുമരുന്നുമായി (drugs) കടക്കാന്‍ ശ്രമിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അറബി കടലില്‍ നിന്ന് രണ്ട് ബോട്ടുകളിലായെത്തിയ സംഘത്തെ പിടികൂടിയത്. 

പിടിയിലായവര്‍ അറബ് വംശജരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസതാവനയില്‍ അറിയിച്ചു.  

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ