കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്തു; സൗദിയില്‍ യുവാക്കളെ 'കയ്യോടെ പിടികൂടി'

By Web TeamFirst Published Apr 15, 2020, 4:33 PM IST
Highlights
സ്മാര്‍ട്ട് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുന്ന സൗദി പൗരനാണ് കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്യാന്‍ മറ്റൊരു യുവാവിന് സൗകര്യമൊരുക്കിയത്.
ബുറൈദ: കര്‍ഫ്യൂവിനിടെ കാറിന്റെ ഡിക്കിയിലൊളിച്ച് യാത്ര ചെയ്ത രണ്ടു യുവാക്കളെ സൗദിയില്‍ കസ്റ്റഡിയിലെടുത്തു. സ്മാര്‍ട്ട് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുന്ന സൗദി പൗരനാണ് കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്യാന്‍ മറ്റൊരു യുവാവിന് സൗകര്യമൊരുക്കിയത്. അല്‍റസിലെ ചെക്ക് പോയിന്റില്‍ സുരക്ഷാ ഭടന്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 

ഇവരെ കസ്റ്റഡിയിലെടുക്കുകയും പതിനായിരം റിയാല്‍ വീതം പിഴ ചുമത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം തായിഫിലും ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട ദമിലും കര്‍ഫ്യൂ ലംഘിച്ചതിന് യുവാക്കളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 


 
click me!