കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയ്ക്ക് രക്ഷകരായി പ്രവാസികള്‍; അഭിനന്ദിച്ച് ദുബൈ ഭരണാധികാരി

Published : Aug 25, 2021, 08:36 PM ISTUpdated : Aug 25, 2021, 08:46 PM IST
കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയ്ക്ക് രക്ഷകരായി പ്രവാസികള്‍; അഭിനന്ദിച്ച് ദുബൈ ഭരണാധികാരി

Synopsis

ഈ വീഡിയോ ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദുബൈ: ദുബൈയില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികളെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ നന്ദി പറയാന്‍ സഹായിക്കൂ' എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. 

മൊറോക്കല്‍ സ്വദേശിയായ വാച്ച്മാന്‍ അഷ്‌റഫ്, പാകിസ്ഥാനി സെയില്‍സ്മാന്‍ ആടിഫ് മെഹ്മൂദ്, ആര്‍ ടി എയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ നാസര്‍ എന്നിവരാണ് പൂച്ചയെ രക്ഷപ്പെടുത്തിയ ആ അറിയപ്പെടാത്ത ഹീറോകള്‍ എന്ന് 'ഖലീജ് ടൈംസ്' പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ സംഭവത്തിന് മുമ്പ് മൂവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്താനായി സമയോചിതമായി ഇവര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

(ചിത്രത്തിന് കടപ്പാട്- ഖലീജ് ടൈംസ്)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും
ബുർജ് ഖലീഫക്ക് മുമ്പിൽ ആയിരക്കണക്കിന് ഡ്രോണുകൾ ചേർന്ന ഭീമൻ സാന്താ, വീഡിയോക്ക് പിന്നിൽ?