സൗദി കെഎംസിസി കര്‍മ പുരസ്‌കാരം പ്രഫ. ഖാദര്‍ മൊയ്തീന് സമ്മാനിച്ചു

Published : Aug 25, 2021, 08:01 PM IST
സൗദി കെഎംസിസി കര്‍മ പുരസ്‌കാരം പ്രഫ. ഖാദര്‍ മൊയ്തീന് സമ്മാനിച്ചു

Synopsis

മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിലകൊണ്ട പ്രഫ. ഖാദര്‍ മൊയ്തീന് ആറ് പതിറ്റാണ്ടിലപ്പുറമുള്ള സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.

റിയാദ്: കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക കര്‍മ പുരസ്‌കാരം മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന് സമ്മാനിച്ചു. ചെന്നൈ വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം കൈമാറിയത്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി ട്രഷറര്‍ അബ്ദുല്‍ മുഹൈമീന്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സെക്രട്ടറി ഖുറം അനീസ്, തമിഴ്നാട് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ. അബൂബക്കര്‍, സെക്രട്ടറി കെ.എം. നജ്മുദ്ദീന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. 

ഇന്ത്യയില്‍ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വിധം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ വളരെ ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തിലെ തെന്റ പ്രസ്ഥാനത്തിന്റെ പോഷക ഘടകത്തില്‍ നിന്ന് തന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ പ്രഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിലകൊണ്ട പ്രഫ. ഖാദര്‍ മൊയ്തീന് ആറ് പതിറ്റാണ്ടിലപ്പുറമുള്ള സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റിയുടെ സ്ഥാപക നേതാവും മുന്‍ ട്രഷററുമായിരുന്ന പരേതനായ സി. ഹാഷിം എന്‍ജിനീയറുടെ സ്മരാണാര്‍ഥമാണ് കര്‍മ പുരസ്‌കാരം. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, വൈസ് പ്രസിഡന്റ് ജലീല്‍ വലിയകത്ത്, എം.എസ്.എഫ് നേതാക്കളായ എസ്.എച്ച്. അര്‍ഷാദ്, പി.വി. അഹമ്മദ് സാജു, കെ.എം.സി.സി നേതാക്കളായ പി.എം. അബ്ദുല്‍ ഹഖ്, റഫീഖ് പാറക്കല്‍, വി.പി. മുസ്തഫ, ഗഫൂര്‍ പട്ടിക്കാട്, അനസ് പട്ടാമ്പി, അബദു റഹ്മാന്‍ മാളൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സൗദി കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ഡോ. മുഹമ്മദ് കാവുങ്ങല്‍ നന്ദിയും പറഞ്ഞു.

(ഫോട്ടോ: സൗദി കെ.എം.സി.സിയുടെ സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക കര്‍മ പുരസ്‌കാരം മുസ്ലിം ലീഗ് പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കുന്നു)

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ