മെട്രാഷ് ആപ്പ് അപ്‌ഡേറ്റ്, സ്ഥാപന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇനി എളുപ്പത്തിൽ ലഭ്യമാകും

Published : Aug 28, 2025, 11:08 AM IST
metrash app

Synopsis

മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മെട്രാഷ് ആപ്പിന്റെ പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്. പുതിയ അപ്‌ഡേറ്റിലെ “വാലറ്റ്” കാറ്റഗറി വഴി നിലവിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പുതുക്കിയ സർട്ടിഫിക്കറ്റ് എളുപ്പത്തിൽ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ദോഹ: ഖത്തറിൽ സ്ഥാപന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പി ഇനി എളുപ്പത്തിൽ ലഭ്യമാകും. മെട്രാഷ് ആപ്പിന്‍റെ പുതിയ അപ്‌ഡേറ്റിലൂടെ സ്ഥാപന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പി എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം(എം.ഒ.ഐ) അറിയിച്ചു.

മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മെട്രാഷ് ആപ്പിന്റെ പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്. പുതിയ അപ്‌ഡേറ്റിലെ “വാലറ്റ്” കാറ്റഗറി വഴി നിലവിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പുതുക്കിയ സർട്ടിഫിക്കറ്റ് എളുപ്പത്തിൽ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് രേഖകൾ വേഗത്തിലും സുരക്ഷിതമായും പരിശോധിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല; കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധമാക്കി
പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഒമാനിൽ വാഹനമിടിച്ച് മരിച്ചു