ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

Published : Aug 02, 2025, 05:13 PM IST
metrash

Synopsis

വാഹനത്തിന് സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും ഗതാഗത നിയമലംഘനങ്ങൾ ഒന്നും തന്നെ നിലനിൽക്കാതിരിക്കുകയും ചെയ്താൽ, ഉടമസ്ഥാവകാശം മെട്രാഷ് ആപ്പ് വഴി ഒരു തടസ്സവുമില്ലാതെ അതിവേഗം കൈമാറാൻ സാധിക്കും.

ദോഹ: ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള മെട്രാഷ് സേവനം കൂടുതൽ മെച്ചപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന പ്രക്രിയ സുരക്ഷിതമായും അതിവേഗത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിൽ ഈ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയത്.

ഏറ്റവും പുതിയ അപ്‌ഗ്രേഡിലൂടെ, വാഹനത്തിന് സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും ഗതാഗത നിയമലംഘനങ്ങൾ ഒന്നും തന്നെ നിലനിൽക്കാതിരിക്കുകയും ചെയ്താൽ, ഉടമസ്ഥാവകാശം മെട്രാഷ് ആപ്പ് വഴി ഒരു തടസ്സവുമില്ലാതെ അതിവേഗം കൈമാറാൻ സാധിക്കും. വാഹന ഉടമസ്ഥാവകാശം കൈമാറുന്നവർ മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിലെ ട്രാഫിക് സർവീസസ് എന്ന കാറ്റഗറി തെരഞ്ഞെടുക്കണം. ഇതിനുശേഷം വെഹിക്കിൾസ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഓണർഷിപ്പ് ട്രാൻസ്ഫറിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കണം. ഈ സമയം വാങ്ങുന്നയാൾക്ക് അറിയിപ്പ് സന്ദേശമായി ലഭിക്കും. 

തുടർന്ന് ആപ്പ് വഴി കൈമാറ്റം അംഗീകരിച്ചാൽ ഇടപാട് പൂർത്തിയാക്കാം. വാങ്ങുന്നയാൾ അനുമതി നൽകിയ ശേഷം, വില്പന നടത്തുന്നയാൾ നിയമപ്രകാരമുള്ള സേവന ഫീസ് അടക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.

പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ വിശാലമായ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന് അനുസൃതമായി, ഈ ഡിജിറ്റൽ സേവനം പേപ്പർവർക്കുകൾ ഇല്ലാതാക്കുകയും നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കുകയും മുഴുവൻ നടപടിക്രമങ്ങളും കാര്യക്ഷമമാക്കുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും വിപുലമായ സേവനങ്ങൾ നൽകുന്നതിന് ഖത്തർ ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചെടുത്ത ഒരു സമഗ്ര മൊബൈൽ പ്ലാറ്റ്‌ഫോമാണ് മെട്രാഷ് ആപ്പ്. ആധുനിക ഇന്റർഫേസ്, ബയോമെട്രിക് ലോഗിൻ എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തി അടുത്തിടെ ആപ്പ് പരിഷ്ക്കരിച്ചിരുന്നു. റസിഡൻസി പെർമിറ്റ് അപേക്ഷിക്കൽ, പുതുക്കൽ, ഡ്രൈവിങ് ലൈസൻസ്, ഗതാഗത ലംഘനം റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ 250ൽ അധികം സേവനങ്ങൾ ലഭ്യമാക്കുന്ന ഏകീകൃത സംവിധാനമാണ് മെട്രാഷ് ആപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം