
ദുബൈ : സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ദുബൈ മെട്രോ സേവനം പുനരാരംഭിച്ചു. ജബല്‍ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലുള്ള സര്‍വീസ് സാധാരണ നിലയില്‍ ആയതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
തിങ്കളാഴ്‍ച രാവിലെ പ്രാദേശിക സമയം പത്ത് മണിയോടെയായിരുന്നു മെട്രോയില്‍ സാങ്കേതിക തകരാറുണ്ടായെന്നും ഡിഎംസിസിക്കും ജബല്‍ അലി സ്റ്റേഷനുമിടയിലെ ഗതാഗതത്തെ അത് ബാധിച്ചുവെന്നും ദുബൈ ആര്‍ടിഎ ട്വീറ്റ് ചെതത്. ചില സാങ്കേതിക തകരാറുകളുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. സാങ്കേതിക തടസ്സം അരമണിക്കൂറോളം മെട്രോ സര്‍വീസുകളെ ബാധിച്ചിരുന്നു.
ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക്
ദുബൈ: ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപമാണ് ദാരുണമായ അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.
രണ്ട് ട്രക്കുകളും നാല് ചെറു വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. ഒരു കാറിലെ ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടമായി. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഒരു ട്രക്ക് അതിന് തൊട്ട് മുന്നില്‍ പോവുകയായിരുന്ന ബസിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി, സിമന്റും ഇഷ്ടികയും കയറ്റിയിരുന്ന മറ്റൊരു ട്രക്കുമായും മറ്റ് നാല് വാഹനങ്ങളുമായും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam