
ദില്ലി: വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം എന്ന മാനദണ്ഡം യുഎഇ സർക്കാർ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ. പ്രവാസികളെ ഏറെ ബാധിക്കുന്ന വിഷയം കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി എന്നിവരാണ് സഭയിൽ ഉന്നയിച്ചത്. യുഎഇ മാനദണ്ഡം പിൻവലിച്ചത് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഉൾപ്പടെയുളള പ്രവാസികൾക്ക് ആശ്വാസമാണെന്ന് എംപിമാർ പ്രതികരിച്ചു.
അതേ സമയം കേരളത്തിലെ വാക്സീൻ പ്രതിസന്ധി പാർലമെൻറിൽ യുഡിഎഫ് എംപിമാർ ഉന്നയിച്ചു. പാർലമെൻറിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ എംപിമാർ പ്രതിഷേധിച്ചു. കേരള സർക്കാരിൻറെയും കേന്ദ്രസർക്കാരിൻറെയും പിടിപ്പുകേടാണ് വാക്സീൻ പ്രതിസന്ധിക്കു കാരണമെന്ന് എംപിമാർ ആരോപിച്ചു. ലോക്സഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിനും എംപിമാർ നോട്ടീസ് നല്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam