
മനാമ: ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ നാടക രചനാ പുരസ്‌കാരം കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്ന് അവാര്‍ഡ് ജേതാവായ രാജശേഖരന്‍ ഓണംതുരുത്ത്, കോട്ടയം സ്വീകരിക്കും. ജനുവരി 21 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം തിരുവല്ലയിലെ സ: കൊച്ച് ഈപ്പന്‍ സ്മാരക ഹാളില്‍ വെച്ചാണ് പുരസ്‌കാരം ദാനം. നാടക പ്രേമികള്‍ ആയ പ്രവാസികളും സ്വദേശികളുമായ മുഴുവന്‍ തിരുവല്ല നിവാസികളെയും ബഹ്‌റിന്‍ പ്രതിഭയുടെ പ്രഥമ നാടക രചനപുരസ്‌കാര ദാനത്തിലേക്ക് ക്ഷണിക്കുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് ജോയ് വെട്ടിയാടന്‍ എന്നിവര്‍ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam