38 മണിക്കൂര്‍ തെരച്ചില്‍; രാജ്യം സന്ദര്‍ശിക്കാനെത്തി കാണാതായ യുവാവിനെ കണ്ടെത്തി പൊലീസ്

Published : Dec 09, 2023, 10:11 PM IST
38 മണിക്കൂര്‍ തെരച്ചില്‍; രാജ്യം സന്ദര്‍ശിക്കാനെത്തി കാണാതായ  യുവാവിനെ കണ്ടെത്തി പൊലീസ്

Synopsis

പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തിയായതിനാല്‍ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസിനെ കൂടാതെ തിരച്ചില്‍ നടത്തിവരികയായിരുന്നു. ആരോടും സഖ്‌ലൈന്‍ സംസാരിക്കാറില്ല.

ഷാര്‍ജ: യുഎഇയില്‍ സന്ദര്‍ശനത്തിനെത്തി കാണാതായ യുവാവിനെ 38 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി ഷാര്‍ജ പൊലീസ്. പാക് വംശജനായ നോര്‍വീജിയന്‍ യുവാവിനെയാണ് ഷാര്‍ജയിലെ ആശുപത്രിയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ സഖ്‌ലൈന്‍ മുനിറിനെ (22) ആണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സഖ്‌ലൈനെ കാണാതായത്. പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തിയായതിനാല്‍ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസിനെ കൂടാതെ തിരച്ചില്‍ നടത്തിവരികയായിരുന്നു. ആരോടും സഖ്‌ലൈന്‍ സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പാക്കിസ്ഥാനില്‍ ചികിത്സക്ക് കൊണ്ടുപോകുന്നതിന് മുമ്പായി മകന് മാനസികോല്ലാസം നല്‍കുന്നതിനാണ് കുടുംബം നോര്‍വേയില്‍നിന്ന് യു.എ.ഇയിലെത്തിയത്. നവംബര്‍ 30 ന് രാജ്യത്ത് എത്തിയ അവര്‍ ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു. 

പാകിസ്ഥാനികളുടെ പരമ്പരാഗത വസ്ത്രമായ കുർത്ത– പൈജാമയാണ് കാണാതാകുമ്പോൾ സഖ് ലൈൻ ധരിച്ചിരുന്നത്. സഖ് ലൈൻ വീട് വിട്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വെള്ളി വൈകിട്ട് കസ്‌ബ കനാലിന് സമീപം സഖ് ലൈനെ കണ്ടെത്തിയ ഒരാളാണ് സ്വിച്ഡ് ഓഫായിരുന്ന അദ്ദേഹത്തിന്റെ ഫോൺ ഓണാക്കിയത്. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

Read Also - കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ

കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍, ടെന്‍ഡര്‍ വിളിക്കും

ദില്ലി: കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയില്‍ പറഞ്ഞു. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തി. 

കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് തുടങ്ങുന്നതിനായി ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവരും ഇങ്ങനെ സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക. 

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ സംബന്ധിച്ച് ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്കുകകയായിരുന്നു മന്ത്രി.ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്‌സ് എന്നിവയുമായി, കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രയ്ക്കായി കപ്പൽ സർവ്വീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം