
മസ്കറ്റ്: ഒമാനിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുമായി നുഴഞ്ഞു കയറിയ വിദേശികള്‍ അറസ്റ്റില്‍. വടക്കന്‍ ബാത്തിനയില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് 100 കിലോഗ്രാം ഹാഷിഷും 25 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും പിടിച്ചെടുത്തു.
ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്. മയക്കുമരുന്നുകളുടെയും ലഹരിപദാര്‍ത്ഥങ്ങളുടെയും കടത്ത് തടയുന്ന ഡയറക്ടറേറ്റ് ജനറലാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Read Also - സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; ചികിത്സയിലിരുന്ന മലയാളി ബാലന്‍ മരിച്ചു
തൊഴിൽ നിയമം ലംഘിച്ച 262 പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഇരുനൂറ്റി അമ്പതിലധികം പ്രവാസികൾ പിടിയിലായി. ദോഫാർ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോട് കൂടി നടത്തിയ പരിശോധനയിലാണ് 262 പ്രവാസികൾ പിടിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് തൊഴിൽ ചട്ടങ്ങൾ പാലിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ശ്രമങ്ങളുടെ ഭാഗമായി നവംബർ മാസം നടത്തിയ ക്യാംപെയിനോട് അനുബന്ധിച്ചാണ് ഇത്രയും പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്ന 103 തൊഴിലാളികൾ, ശരിയായ നടപടിക്രമങ്ങളില്ലാതെ ജോലി ഉപേക്ഷിച്ച 91 പ്രവാസികൾ, പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന 58 പ്രൊഫഷണലുകൾ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
അടുത്തിടെ മസ്‌കറ്റ് ഗവർണറേറ്റിലെ മസ്കറ്റ് വിലായത്തിലേക്ക് ഹാഷിഷ് കടത്തിയതിന് രണ്ട് കള്ളക്കടത്തുകാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 120 കിലോയിലധികം ഹാഷിഷ് കടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.
പിടിയിലായ രണ്ടുപേരും ഏഷ്യക്കാർ ആണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ "മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ കടത്തുകൾ പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗവും റോയൽ ഒമാൻ പൊലീസും കൂടി ചേർന്നാണ് 120 കിലോഗ്രാം ഹാഷിഷ് കടത്തിയതിന് മസ്‌കറ്റിലെ വിലായത്തിൽ നിന്ന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നാണ്" പ്രസ്താവനയിലുള്ളത്.
ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിന്നുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ