പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എം.എൻ കാരശ്ശേരിക്ക്

By Web TeamFirst Published Nov 1, 2019, 5:01 PM IST
Highlights

 ശനിയാഴ്ച നടക്കുന്ന മലയാള സമ്മേളനത്തിൽ വച്ച് മലയാള വിഭാഗം കൺവീനർ ഏബ്രഹാം മാത്യു പ്രശസ്തി പത്രവും ഫലകവും പുരസ്കാര തുകയായ ഒരു ലക്ഷം രൂപയും എം.എൻ കാരശേരിക്ക് സമ്മാനിക്കും.

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരത്തിന് പ്രെഫ. എം.എൻ കാരശ്ശേരിയുടെ 'തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ 'എന്ന  കേരള കൃതി തെരെഞ്ഞെടുക്കപ്പെട്ടു. മലയാള വിഭാഗത്തിന്റെ സാഹിത്യ ഉപസമിതിയാണ് കാരശ്ശേരിയെ പുരസ്കാര ജേതാവായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഹാളിൽ നടക്കുന്ന സാഹിത്യ ചർച്ച 'മലയാളീയതയുടെ വർത്തമാനം' എന്ന വിഷയമവതരിപ്പിച്ച്    എം.എന്‍ കാരശ്ശേരി ഉത്ഘാടനം ചെയ്യും. ശനിയാഴ്ച നടക്കുന്ന മലയാള സമ്മേളനത്തിൽ വച്ച് മലയാള വിഭാഗം കൺവീനർ ഏബ്രഹാം മാത്യു പ്രശസ്തി പത്രവും ഫലകവും പുരസ്കാര തുകയായ ഒരു ലക്ഷം രൂപയും എം.എൻ കാരശേരിക്ക് സമ്മാനിക്കും.

കോഴിക്കോട് സർവകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം.എന്‍ കാരശ്ശേരി  പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവർത്തങ്ങളുമായി അറുപതിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
ആലോചന , മക്കയിലേക്കുളള പാത, തിരുവരുൾ, മാരാരുടെ കുരുക്ഷേത്രം ചേകന്നൂരിന്റെ രക്തം , ബഷീറിന്റെ പൂങ്കാവനം, തെളി മലയാളം, വർഗീയതക്കെതിരെ ഒരു പുസ്തകം തായ് മൊഴി, മലയാള വാക്ക് തുടങ്ങിയവയാണ് പ്രധാന കൃതികൾ.

click me!