
മസ്‌കത്ത്: ബർക സ്റ്റാർ കെയർ ആശുപത്രിയിൽ പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്കുള്ള ആധുനിക ലേസർ ചികിത്സ സംവിധാനം ആരംഭിച്ചു. ആശുപത്രി വാസമില്ലാതെ പെട്ടെന്ന് തന്നെ ഇത്തരം രോഗങ്ങൾ ലേസർ ചികിത്സയിലലൂടെ സുഖപ്പെടുത്താവുന്നതാണെന്ന് അധികൃതർ പറഞ്ഞു. മുറിവുകളോ തുന്നലുകളോ മറ്റ് അസ്വസ്ഥതകളും താരതമ്യേനെ കുറവായിരിക്കുമെന്നും നിലവിൽ ഒമാനിൽ ബർകയിലെ സ്റ്റാർ കെയർ ഹോസ്‍പിറ്റലിൽ മാത്രമാണ് ഇത്തരം സംവിധാനമുള്ളതെന്നും മാനേജ്‌മെന്റ് അറിയിച്ചു. വെരിക്കോസ് വെയിൽസിനുള്ള ലേസർ ചികിത്സയും ആശുപത്രിയിൽ ലഭ്യമാണ്.
ആരോഗ്യ മന്ത്രാലയം റുസ്‍താഖ് ഹോസ്‍പിറ്റൽ ഡയറക്ടർ ഡോ. നാസർ അൽ ശെകേലി ഉദ്ഘാടനം ചെയ്തു. സ്റ്റാർ കെയർ ഹോസ്പ്പിറ്റൽ ചെയർമാൻ, കൺസൽട്ടന്റ് അനസ്‌തേഷ്യ ഡോ. സാദിഖ് കൊടക്കാട്ട്, സ്റ്റാർ കെയർ ഹോസ്‍പിറ്റൽ സി.ഇ.ഒ നാസർ ബത്ത, ബർക സ്റ്റാർ കെയർ ഹോസ്‍പിറ്റൽ സി.ഒ.ഒ നിത്യാന്ദ പൂജാരി, സ്റ്റാർ കെയർ ഡയറക്ടർ ഇൻ അഡ്‍മിൻ ആന്റ് ഫിനാൻസ് അബ്ദുൽ ജലീൽ മന്ദാരി എന്നിവർ സംസാരിച്ചു.
ബർക സ്റ്റാർകെയർ മെഡിക്കൽ ഡയറക്ടറും കൺസൾട്ടിങ് സർജനുമായ ഡോ. സുകുമാരൻ വെങ്ങയിൽ, കൺസൾട്ടന്റ് സർജൻ ഡോ. ആൽഫ്രഡ് അഗസ്റ്റിൻ എന്നിവരാണ് ലേസർ ചികിത്സ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. സ്റ്റാർകെയർ ഗ്രൂപ്പ് ഡയറക്ടർമാർ, സ്റ്റാഫ്, ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എല്ലാ ശനിയാഴ്‍ചയും ബർകയിലെ ആശുപത്രിയിൽ ഇതു സംബന്ധിച്ച് ആരോഗ്യബോധകത്കരണ ക്ലാസുമുണ്ടാകുമെന്നും ബന്ധപ്പെടവർ അറിയിച്ചു.
മെറ്റേണിറ്റി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഗ്യാസ്ട്രോഎൻട്രോളജി, യൂറോളജി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ലാപ്രോസ്‌കോപ്പിക് സർജറി, പൾമണോളജി, സ്ലീപ്പ് ലാബ് തുടങ്ങി നിരവധി സേവനങ്ങളും ബർകയിലെ സ്റ്റാർ കെയർ ഹോസ്‍പിറ്റലിലൂടെ നൽകിവരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam