10 ദിവസം കൊണ്ട് മരുഭൂമിയിലൂടെ 550 കിലോമീറ്റര്‍; ഒട്ടക യാത്രാ സംഘത്തെ അമ്പരപ്പിച്ച് ദുബൈ ഭരണാധികാരി

By Web TeamFirst Published Dec 11, 2020, 2:35 PM IST
Highlights

10 ദിവസം കൊണ്ട് മരുഭൂമിയിലുടനീളം 550 കിലോമീറ്റര്‍ സഞ്ചരിച്ച സംഘത്തിന് അവസാന ദിവസമായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള അപ്രതീക്ഷിത സമാഗമം.

ദുബൈ: ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഴാമത് വാര്‍ഷിക ഒട്ടക ട്രക്കിങിനിടെ യാത്രക്കാരുമായി ദുബൈ ഭരണാധികാരിയുടെ അപ്രതീക്ഷിത കൂടിക്കാഴ്‍ച. 10 ദിവസം കൊണ്ട് മരുഭൂമിയിലുടനീളം 550 കിലോമീറ്റര്‍ സഞ്ചരിച്ച സംഘത്തിന് അവസാന ദിവസമായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള അപ്രതീക്ഷിത സമാഗമം.

യുഎഇ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, റഷ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങിയതായിരുന്നു ഒട്ടക ട്രെക്കിങ് സംഘം. നവംബർ 29 ന് അബുദാബിയിലെ പടിഞ്ഞാറൻ മേഖലയില്‍ നിന്നാണ് ഇവര്‍ യാത്ര തുടങ്ങിയത്.  ദുബൈ ഗ്ലോബൽ വില്ലേജിനുള്ളിലെ ഹെറിറ്റേജ് വില്ലേജിലെ അവസാന ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ അൽ മർമൂം പ്രദേശത്തുവെച്ചായിരുന്നു സംഘം ശൈഖ് മുഹമ്മദിനെ കണ്ടുമുട്ടിയത്. യാത്രയുടെ വിജയത്തിന് സംഘത്തെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. പിന്നിട്ട വഴികളെക്കുറിച്ച് സംഘം അദ്ദേഹത്തോട് വിശദീകരിച്ചു. 

click me!