ഇത്തവണ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ അധികവും ജിദ്ദയിലേക്ക്

By Web TeamFirst Published Jan 25, 2020, 9:17 AM IST
Highlights

ഇത്തവണ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ അധികവും ജിദ്ദയിലേക്ക്​ ദിശമാറ്റി വ്യോമയാന മന്ത്രാലയത്തി​െൻറ തീരുമാനം. കൂടുതല്‍ വിമാനങ്ങളും ജിദ്ദ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്കായിരിക്കും സർവീസ് നടത്തുക

റിയാദ്​: ഇത്തവണ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ അധികവും ജിദ്ദയിലേക്ക്​ ദിശമാറ്റി വ്യോമയാന മന്ത്രാലയത്തിന്‍റെ തീരുമാനം. കൂടുതല്‍ വിമാനങ്ങളും ജിദ്ദ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്കായിരിക്കും സർവീസ് നടത്തുക. മദീന വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ലാൻഡിങ്ങിന്​ സമയ സ്ലോട്ട് അനുവദിക്കാത്തതാണ് മാറ്റത്തിന് കാരണം.

ഇന്ത്യയിലെ 22 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിൻറുകളില്‍ നിന്നാണ് ഇത്തവണ തീർഥാടകരെത്തുക. 11 വീതം കേന്ദ്രങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും തുല്യമായി സർവീസ് നടത്തും വിധമാണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍ മദീന വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളുടെ ലാൻഡിങ്ങിനായുള്ള സമയം അനുവദിക്കാത്തതിനാല്‍ മദീനയിലെത്തേണ്ടിയിരുന്ന നാല് കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ ജിദ്ദയിലേക്ക് മാറ്റി ടെണ്ടര്‍ പുനഃക്രമീകരിച്ചു. പകരം ജിദ്ദയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് കേന്ദ്രങ്ങളില്‍
നിന്നുള്ള സര്‍വീസുകള്‍ മദീനയിലേക്കും മാറ്റിയിട്ടുണ്ട്. 

click me!