
റിയാദ്: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായ മലയാളിയെ സ്വന്തം മുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. റിയാദിൽ നിന്ന് ആയിരം കിലോമീറ്ററകലെ ഖമീസ് മുഷൈത്തിലാണ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ബാലചന്ദ്രൻ നായരെ (55) മരിച്ച നിലയിൽ കണ്ടത്. ബിൻ ഹശ്ബൽ എന്ന താഴ്വര ഗ്രാമത്തിൽ രണ്ട് വർഷമായി ഹൗസ് ഡ്രൈവറായ ബാലചന്ദ്രൻ നായരെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ തൊഴിലുടമ വന്ന് നോക്കിയപ്പോഴാണ് താമസസ്ഥലത്ത് മരിച്ചുകിടക്കുന്നതായി കണ്ടത്. വൃക്കരോഗിയായിരുന്നു. അസുഖം മൂർഛിച്ച് മരിച്ചതാണ്. ചെല്ലപ്പൻ നായരാണ് പിതാവ്. ഭാര്യ: ലേഖ, മക്കൾ: ശരത് ചന്ദ്രൻ, ശ്യാമ ചന്ദ്രൻ. മൃതദേഹം ഖമീസ്‌മുഷൈത്ത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ കൊണ്ടുപോകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam