Latest Videos

റെയ്ഡില്‍ പിടിച്ചെടുത്തത് 3,000 കുപ്പിയിലേറെ മദ്യം; ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 21, 2022, 4:53 PM IST
Highlights

മദ്യം കൈവശം വെച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും  3,000 കുപ്പിയിലേറെ മദ്യം പിടിച്ചെടുത്തെന്നും ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

മസ്‌കറ്റ്: ഒമാനില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്ഡില്‍ 3,000 കുപ്പിയിലേറെ മദ്യമാണ് പിടികൂടിയത്. മത്ര വിലായത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രക്ക് ട്രൈവറെ അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും  3,000 കുപ്പിയിലേറെ മദ്യം പിടിച്ചെടുത്തെന്നും ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 
 

|| إدارة التحري وتقييم المخاطر تضبط سائق شاحنة بحوزته كميات كبيرة من المشروبات الكحولية وتداهم موقعاً بولاية مطرح وتضبط أكثر من 3000 زجاجة من الكحوليات. pic.twitter.com/pHCtrvb9sL

— جمارك عُمان (@omancustoms)

 

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു

മദ്യ ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റില്‍‌. ഏഷ്യക്കാരനായ പ്രവാസിയാണ് പിടിയിലായത്. 140 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. അഹ്‍മദ് ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

പ്രാദേശികമായി നിര്‍മിച്ച മദ്യം പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്‍പനയ്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ മറ്റ് വകുപ്പുകള്‍ക്ക് കൈമാറി. എന്നാല്‍ പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി യുവാവ് മരിച്ചു

ഒമാനില്‍ വാഹനമോടിച്ച പ്രവാസി ബാലനെ പിടിയില്‍

മസ്‍കത്ത്: വാഹനമോടിച്ച ബാലനെ ഒമാനില്‍ പൊലീസ് തടഞ്ഞു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏഷ്യക്കാരനായ ബാലനാണ് വാഹനം ഓടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. കുട്ടി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡ് കുട്ടിയെ തടയുകയും തുടര്‍ നപടി സ്വീകരിക്കുകയും ചെയ്‍തു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവിനെ പൊലീസ് വിളിച്ചുവരുത്തിയതായും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്നും ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

click me!