ബഹ്‌റൈനില്‍ എട്ടു വീടുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 30ലേറെ പേര്‍ക്ക്

By Web TeamFirst Published Oct 16, 2021, 10:52 PM IST
Highlights

34കാരനായ യുവാവില്‍ നിന്ന് മൂന്ന് വീടുകളിലെ 11 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മാതാവ്, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയാണിത്.

മനാമ: ബഹ്റൈനില്‍(Bahrain) എട്ടു വീടുകളിലെ 30ലധികം പേര്‍ക്ക് കൊവിഡ് (covid)സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട, ഒക്ടോബര്‍ ഏഴ് മുതല്‍ 13 വരെയുള്ള സമ്പര്‍ക്ക പട്ടിക(contact tracing) റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അഞ്ച് ക്ലസ്റ്ററുകളിലായി ആകെ മുപ്പതിലേറെ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. എല്ലാവരും സ്വദേശികളാണ്. 

34കാരനായ യുവാവില്‍ നിന്ന് മൂന്ന് വീടുകളിലെ 11 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മാതാവ്, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയാണിത്. 39 വയസ്സുള്ള സ്വദേശി സ്ത്രീയില്‍ നിന്ന് മക്കളും സഹോദരിയും ബന്ധുക്കളുമടക്കം ഒമ്പത് പേര്‍ക്ക് കൊവിഡ് പകര്‍ന്നു. 44കാരനില്‍ നിന്ന് ഏഴ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 52 വയസ്സുള്ള സ്വദേശിയില്‍ നിന്ന് ഭാര്യയും മക്കള്‍ക്കും ഉള്‍പ്പെടെ ഒരു വീട്ടിലെ ആറുപേര്‍ക്ക് കൊവിഡ് ബാധിച്ചു. ആകെ 468  കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 325 പേര്‍ സ്വദേശികളാണ്.143 പേര്‍ പ്രവാസികളാണ്. 

ബഹ്‌റൈനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

സൗദിയില്‍ കൊവിഡ് ബാധിതരില്‍ 110 പേരുടെ നില ഗുരുതരം


 

click me!