റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകള്‍ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍

Published : Oct 16, 2021, 10:23 PM IST
റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകള്‍ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍

Synopsis

ആഫ്രിക്ക വാഗ്ദാനം ചെയ്യുന്ന മികച്ച കണ്ടുപിടിത്തങ്ങളും അവസരങ്ങളും എടുത്തുകാണിക്കുന്ന പദ്ധതികളും സംരംഭങ്ങളും താന്‍ സന്ദര്‍ശിച്ചെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. ആഫ്രിക്കയ്ക്ക് വളരെയധികം സാധ്യതകളുണ്ട്.

ദുബൈ: എക്‌സ്‌പോ 2020ലെ(Expo 2020) റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകള്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum) സന്ദര്‍ശിച്ചു. ശനിയാഴ്ചയായിരുന്നു ദുബൈ കിരീടാവകാശിയുടെ സന്ദര്‍ശനം.

ആഫ്രിക്ക വാഗ്ദാനം ചെയ്യുന്ന മികച്ച കണ്ടുപിടിത്തങ്ങളും അവസരങ്ങളും എടുത്തുകാണിക്കുന്ന പദ്ധതികളും സംരംഭങ്ങളും താന്‍ സന്ദര്‍ശിച്ചെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. ആഫ്രിക്കയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. മനുഷ്യരാശിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആഫ്രിക്ക പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊബിലിറ്റി ഡിസ്ട്രിക്ടിലാണ് ഐവറി കോസ്റ്റ് പവലിയന്‍ സ്ഥിതി ചെയ്യുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി