ഗള്‍ഫില്‍ 24 മണിക്കൂറിനിടെ നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ്

By Web TeamFirst Published May 10, 2020, 4:09 PM IST
Highlights

വൈറസ് വ്യാപകമായ മേഖലകളില്‍ നിന്നും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാതെ  പ്രവാസികളെ നാട്ടിലെത്തുക്കുന്ന നടപടി യാത്രക്കാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. 

അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരം കടന്നു. 551പേര്‍ മരിച്ചു. 24മണിക്കൂറിനിടെ 4,315പേര്‍ക്കാണ് ഗള്‍ഫില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം91,505ആയി.

സൗദി അറേബ്യയില്‍ മാത്രം 239പേരാണ് മരിച്ചത്. 57മലയാളികളടക്കം ഗള്‍ഫില്‍ ആകെ മരണം 511ആയി. കൊവിഡ് രോഗബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്ന് വൈകിട്ട് പ്രാബല്യത്തില്‍ വരും. വൈറസ് വ്യാപകമായ മേഖലകളില്‍ നിന്നും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാതെ  പ്രവാസികളെ നാട്ടിലെത്തfക്കുന്ന നടപടി യാത്രക്കാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.  

അതേസമയം ഖത്തറിലെ ദോഹയില്‍ നിന്നും പ്രവാസികളുമായുള്ള രണ്ടാം വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഗര്‍ഭിണികളും, രോഗികളും, തൊഴില്‍ നഷ്ടമായവരുമടക്കം 177പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. വിമാനത്താവളത്തില്‍ ദ്രുതപരിശോധന ഉണ്ടാവില്ല.

റാപ്പിഡ് ടെസ്റ്റില്‍ കൊവിഡ് കണ്ടെത്തിയില്ല; രോഗം സ്ഥിരീകരിച്ച രണ്ട് പ്രവാസികളുടെയും ദ്രുതപരിശോധനാഫലം നെഗറ്റീവ്

click me!