
റിയാദ്: സൗദിയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിന് മലയാളികളും സ്ത്രീകളും ഉള്‍പ്പെടെ അന്‍പതിലേറെപ്പേര്‍ അറസ്റ്റിലായി. ദമ്മാം, ജുബൈല്‍, ഖത്തീഫ് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ 16 പേര്‍ മലയാളികളാണ്.
ഇന്ത്യക്ക് പുറമെ പാക്കിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടിങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ 150ഓളം ഇന്ത്യക്കാര്‍ ഇത്തരം കേസുകളുടെ പേരില്‍ സൗദിയില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. തൊഴിലാളി ക്യാമ്പുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് അധികൃതര്‍ പ്രധാനമായും പരിശോധന നടത്തിയത്. മദ്യം സ്വയം വാറ്റി ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ആയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗത്തിന് വധശിക്ഷ ഉള്‍പ്പെടെ കടുത്ത നടപടികളാണ് സൗദി നിയമപ്രകാരം ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam