ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഹാന്റ് ബാഗില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായെന്ന് പരാതി

Published : Sep 06, 2022, 10:56 AM ISTUpdated : Sep 06, 2022, 11:06 AM IST
ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഹാന്റ് ബാഗില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാം സ്വര്‍ണം നഷ്ടമായെന്ന് പരാതി

Synopsis

വിമാനത്തിന്റെ ക്യാബിനില്‍ താന്‍ കൈയില്‍ കരുതിയിരുന്ന സ്വര്‍ണം യാത്രയ്‍ക്കിടെ അപ്രത്യക്ഷമായെന്നാണ് ഇയാളുടെ വാദം. ഇക്കാര്യം ഇയാള്‍ യാത്രയ്ക്കിടെ വിമാന ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ വിമാനത്തില്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. 

ദുബൈ: വിമാനത്തില്‍ കൊണ്ടുപോയ ഒന്നര കിലോഗ്രാമിലധികം സ്വര്‍ണം നഷ്ടമായെന്ന് പരാതി. ദുബൈയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനത്തില്‍ യാത്ര ചെയ്‍തിരുന്ന പാകിസ്ഥാനിലെ ഒരു വ്യാപാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഹാന്റ് ബാഗില്‍ കൊണ്ടുവരികയായിരുന്ന സ്വര്‍ണം നഷ്ടമായെന്നാണ് ഇയാളുടെ ആരോപണം. കാറാച്ചി വിമാനത്താവളത്തില്‍ യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കറാച്ചിയിലെ നൗരത്തന്‍ എന്ന ജ്വല്ലറിയിലേക്ക് ദുബൈയില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. വ്യാപാരിയായ മുഹമ്മദ് മൂനിസ് എന്നയാളാണ് 1542 ഗ്രാം സ്വര്‍ണവുമായി വിമാനത്തില്‍ യാത്ര ചെയ്‍തതെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ക്യാബിനില്‍ താന്‍ കൈയില്‍ കരുതിയിരുന്ന സ്വര്‍ണം യാത്രയ്‍ക്കിടെ അപ്രത്യക്ഷമായെന്നാണ് ഇയാളുടെ വാദം. ഇക്കാര്യം ഇയാള്‍ യാത്രയ്ക്കിടെ വിമാന ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ വിമാനത്തില്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. കറാച്ചിയില്‍ ലാന്റ് ചെയ്‍ത ശേഷം പാകിസ്ഥാനിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്സ് വിമാനത്തിലെ ഓരോ യാത്രക്കാരെയും പരിശോധിച്ചു. ബാഗുകളും മറ്റ് സാധനങ്ങളുമടക്കം 100 ശതമാനം പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല. ഏത് വിമാനത്തിലായിരുന്നു വ്യാപാരി യാത്ര ചെയ്‍തിരുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

Read also:  കുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കി

ദുബൈയില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്വര്‍ണം കൊണ്ടുവരുന്ന വിവരം വ്യാപാരി, നേരത്തെ തന്നെ കസ്റ്റംസിനെ അറിയിച്ചിരുന്നു. നേരത്തെ യുഎഇയിലേക്ക് കൊണ്ടുപോയ ആഭരണങ്ങളുടെ പകുതി മൂല്യത്തിലുള്ള സ്വര്‍ണമാണ് ഇയാള്‍ തിരികെ പാകിസ്ഥാനിലേക്ക് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ദുബൈ വിമാനത്താവളത്തില്‍ വെച്ചുതന്നെ സ്വര്‍ണം മോഷണം പോയതാവാനാണ് സാധ്യതെന്നാണ് പാകിസ്ഥാന്‍ കസ്റ്റംസ് അധികൃതരുടെ വാദം. സ്വര്‍ണം നഷ്ടമായിട്ടും അത് കൈയിലെ ബാഗില്‍ തന്നെയുണ്ടെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ വിമാനത്തില്‍ കയറിയിരിക്കാമെന്നാണ് നിഗമനം. 

ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവിശ്വസനീയമായ രണ്ടാമത്തെ മോഷണമാണിത്. ഇംഗ്ലണ്ടില്‍ നിന്ന് കാണാതായ ഒരു ആഡംബര കാര്‍, കഴിഞ്ഞ ദിവസം കറാച്ചിയില്‍ നിന്ന് പാകിസ്ഥാന്‍ കസ്റ്റംസ് കണ്ടെടുത്തിരുന്നു. ബ്രിട്ടീഷ് അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കാര്‍ കണ്ടെത്തിയത്. കറാച്ചിയിലെ ഡിഫന്‍സ് ഹൗസിങ് ഏരിയയിലെ ഒരു വീട്ടില്‍ പാര്‍ക്ക് ചെയ്‍തിരുന്ന നിലയിലായിരുന്നു ഈ കാര്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Read also: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏഴ് പ്രവാസി വനിതകളെ പൊലീസ് പിടികൂടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു
'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്