വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏഴ് പ്രവാസി വനിതകളെ പൊലീസ് പിടികൂടി

By Web TeamFirst Published Sep 6, 2022, 9:19 AM IST
Highlights

തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യവ്യാപകമായി നടത്തിവരുന്ന പരിശോധനകളിലാണ് ഇവരും പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏഴ് പ്രവാസി വനിതകളെ പൊലീസ് അറസ്റ്റ് ചെയ്‍തു. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളിലാണ് ഇവരും പിടിയിലായത്. അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നൂറു കണക്കിന് നിയമലംഘകരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്  ചെയ്‍തത്.

Read also: കുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കി

കുവൈത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന; നാല് റസ്റ്റോറന്റുകള്‍ പൂട്ടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനം നടത്തുന്ന റസ്റ്റോറന്റുകള്‍ കണ്ടെത്താനായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്റ് ന്യുട്രീഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസവും പരിശോധന നടത്തി. അഹ്‍മദി, ഹവല്ലി ഗവര്‍ണറേറ്റുകളിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയത്. റസ്റ്റോറന്റുകള്‍ക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.

നിയമലംഘനം കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. വിവിധ കാരണങ്ങള്‍ക്ക് മറ്റ് ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. അഹ്‍മദി ഗവര്‍ണറേറ്റില്‍  ലൈസന്‍സുകളില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്ന ഒരു ഫുഡ് സ്റ്റോര്‍ പൂട്ടിച്ചതായി ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്റ് ന്യുട്രീഷന്‍ അറിയിച്ചു. വിവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവിടെ ലംഘിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
 

pic.twitter.com/KCpEGa3SBo

— الهيئة العامة للغذاء والتغذية (@Pafn_kw)

Read also:  താമസ,തൊഴില്‍ നിയമലംഘനങ്ങള്‍; പരിശോധനയില്‍ പിടിയിലായത് 19 പ്രവാസികള്‍

click me!