ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം

By Web TeamFirst Published May 12, 2020, 9:27 AM IST
Highlights

കൊവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും.

അബുദാബി: ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 24മണിക്കൂറിനിടെ 4,737പേരില്‍ പുതുതായി വൈറസ് സ്ഥിരീകരിച്ചു. 560പേര്‍ മരിച്ചു. കൊവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. ആഗോള തലത്തിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1,00,000  വിമാന ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്.

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിസ്തുല സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത്. ഇന്നുമുതല്‍ ഈമാസം 18 വരെയുള്ള സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്യാം. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. 

ഒമാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടും

click me!