
റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ അന്തരിച്ചു. റിയാദ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉദുമ മാങ്ങാട് സ്വദേശി സി എ മൊയ്തീന്‍കുഞ്ഞി (57) ആണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.
നോമ്പ് തുറന്ന ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 28 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം അറേബ്യന്‍ ഫുഡ് സപ്ലൈസ് കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: തസ്നീം, തഫ്ഹീമ, തന്‍സീല, തഹ്മീല. മരുമക്കള്‍: ബാസിത്, റഷാദ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടെ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam