ട്രംപിനും മെലനിയയ്ക്കും രോഗമുക്തിയും ആരോഗ്യവും നേര്‍ന്ന് സൗദി ഭരണാധികാരിയും കിരീടാവകാശിയും

Published : Oct 03, 2020, 02:16 PM IST
ട്രംപിനും മെലനിയയ്ക്കും രോഗമുക്തിയും ആരോഗ്യവും നേര്‍ന്ന് സൗദി ഭരണാധികാരിയും കിരീടാവകാശിയും

Synopsis

ട്രംപും മെലനിയയും എത്രയും വേഗം കൊവിഡ് മുക്തി നേടട്ടെയെന്ന് ആശംസിച്ച സല്‍മാന്‍ രാജാവ് ഇരുവര്‍ക്കും ആരോഗ്യവും സൗഖ്യവും നേര്‍ന്നു.

റിയാദ്: കൊവിഡ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും രോഗമുക്തിയും സൗഖ്യവും നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ട്രംപും മെലനിയയും എത്രയും വേഗം കൊവിഡ് മുക്തി നേടട്ടെയെന്ന് ആശംസിച്ച സല്‍മാന്‍ രാജാവ് ഇരുവര്‍ക്കും ആരോഗ്യവും സൗഖ്യവും നേര്‍ന്നു.

കൊവിഡ് പോസിറ്റീവായ യുഎസ് പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രോഗമുക്തി ആശംസിച്ചു. സൗദി ഭരണാധികാരിയും കിരീടാവകാശിയും ട്രംപിന് ആശംസാ സന്ദേശം അയച്ച വിവരം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആശംസകള്‍ നേരുന്നതായും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്റ് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിറക്കി, യൂസഫലിക്ക് അഭിമാന നിമിഷം! വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം
റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും