പ്രവാസികളുടെ മടക്കം; രജിസ്ട്രേഷന്‍ മൂന്നര ലക്ഷം കടന്നു, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പേര്‍

By Web TeamFirst Published Apr 30, 2020, 6:06 PM IST
Highlights

ഇന്ന് വൈകുന്നേരം വരെ 201 രാജ്യങ്ങളില്‍ നിന്ന് 3,53,468 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യു.എ.ഇയിൽ നിന്നാണ്. 1,53,660 പേർ. സൗദി അറേബ്യയിൽ നിന്ന് 47,268 പേരും രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും  ഗൾഫ് നാടുകളിൽ നിന്നാണ്. 

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ വരുന്നതിനായി നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നര ലക്ഷം കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം വരെ 201 രാജ്യങ്ങളില്‍ നിന്ന് 3,53,468 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യു.എ.ഇയിൽ നിന്നാണ്. 1,53,660 പേർ. സൗദി അറേബ്യയിൽ നിന്ന് 47,268 പേരും രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും  ഗൾഫ് നാടുകളിൽ നിന്നാണ്. യു.കെയിൽ നിന്ന് 2,112 പേരും  അമേരിക്കയിൽ നിന്ന്  1,895 പേരും ഉക്രൈയിനിൽ നിന്ന് 1,764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതര സംസ്ഥാന പ്രവാസികൾക്കായി ബുധനാഴ്ച ആരംഭിച്ച നോർക്ക രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇന്നുവരെ രജിസ്റ്റർ ചെയ്തത് 94,483 പേരാണ്. കർണാടകയിൽ 30,576, തമിഴ്‌നാട് 29,181, മഹാരാഷ്ട്ര 13,13 എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെലങ്കാന - 3864, ആന്ധ്രാപ്രദേശ് - 2816, ഗുജറാത്ത് - 2690, ദില്ലി - 2527, ഉത്തർപ്രദേശ് - 1813, മധ്യപ്രദേശ് - 1671, രാജസ്ഥാൻ - 860, ഹരിയാന - 689, പശ്ചിമ ബംഗാൾ - 650 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം.

click me!