
റിയാദ്: ഹജ്ജ് പൂർത്തിയാക്കിയ ശേഷം തീർഥാടകരുടെ മദീന സന്ദർശനം തുടരുന്നു. രണ്ടര ലക്ഷത്തിലധികം തീർഥാടകർ മദീനയിലെത്തി. മലയാളി തീർഥാടകരും മദീനയിൽ. ഹജ്ജിനായി മക്കയിലേക്ക് നേരിട്ടെത്തിയ തീർഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്.
ഹജ്ജിന് ശേഷം ഞായറാഴ്ച വരെ 259,514 തീർഥാടകർ പ്രവാചക നഗരിയിലെത്തി. അതിൽ 126,997 പേർ മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന 132,499 തീർഥാടകർ ഇപ്പോൾ മദീന സന്ദർശനം തുടരുകയാണ്. ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മദീന സന്ദർശനത്തിലുള്ള തീർഥാടകരിൽ മലയാളികളും ഉണ്ട്. മക്കയിൽ നിന്ന് റോഡ്, വിമാന മാർഗങ്ങളിലും ഹറമൈൻ അതിവഗേ ട്രെയിനിലുമായാണ് തീർഥാടകർ മദീനയിലെത്തുന്നത്. 24,552 തീർഥാടകർ ഞായറാഴ്ച മദീനയിലത്തി.
അതിൽ 20,777 പേർ 124 വിമാനങ്ങളിലായാണ് എത്തിയത്. ഹറമൈൻ അതിവേഗ ട്രെയിനിൽ 63 ട്രിപ്പുകളിലായി 2,110 തീർഥാടകരും ഞായറാഴ്ച മദീനയിലെത്തി. കൂടാതെ റോഡ് മാർഗം 48 പേരും എത്തിയിട്ടുണ്ട്. തീർഥാടകർ മദീനയിലേക്ക് ഒഴുകി തുടങ്ങിയതോടെ അവിടുത്തെ താമസകേന്ദ്രങ്ങളിൽ 44 ശതമാനവും നിറഞ്ഞു. 68,341 തീർഥാടകർക്ക് ഇതുവരെ ചികിത്സ നൽകിയതായും ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
Read Also - ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങള്‍
വിദേശ ഉംറ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം
റിയാദ്: വിദേശത്ത് നിന്നെത്തിയ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരിന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദേശം. പുതിയ ഉംറ സീസണിലെ മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം അറിയിക്കേണ്ടത്. പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർഥാടകന്‍റെ പാസ്പോർട്ടിന്‍റെ പകർപ്പും മന്ത്രാലയത്തിന് നൽകിയിരിക്കണം.
രാജ്യത്തെ കര, കടൽ, വ്യോമ പ്രവേശനകവാടങ്ങളിൽ എത്തിയ ഉടനെ തീർഥാടകനെ കാണാതായാലും 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. മക്കയിൽനിന്ന് തീർഥാടകരെ നേരിട്ട് മദീന വിമാനത്താവളത്തിലേക്കോ, മദീനയിൽനിന്ന് തീർഥാടകരെ നേരിട്ട് മക്കയിലേക്കോ അയക്കുന്നതിന് മുമ്പ് അവിടങ്ങളിൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും താമസിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും സർവിസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുമ്പോൾ താമസ കരാറില്ലാതെ തീർഥാടകരെ അയക്കരുത്.
Read Also - വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍; ഒറ്റയ്ക്ക് എത്തുന്നവര്‍ക്ക് 18 വയസ് പൂർത്തിയായിരിക്കണം
ഉംറ വിസക്ക് അപേക്ഷിക്കാൻ സമഗ്ര ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്. പ്രവേശന തീയതി മുതൽ 90 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കണം പോളിസി. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സഹകരണ ആരോഗ്യ ഇൻഷുറൻസ് കൗൺസിലിെൻറ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യങ്ങൾക്കനുസരിച്ച് തീർഥാടകർക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ