നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

Published : Jun 21, 2023, 09:25 PM IST
നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

Synopsis

മൃതദേഹത്തില്‍ പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തന്നെ  ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍  കൂടുതല്‍ വിപുലമായ അന്വേഷണം തുടങ്ങി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സാല്‍മിയയിലായിരുന്നു സംഭവം. സംശയാസ്‍പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു കാറിനുള്ളില്‍ യുവതി മരിച്ചുകിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് യൂണിറ്റില്‍ വിവരം ലഭിക്കുകയായിരുന്നു. പിന്നാലെ പൊലീസ് പട്രോള്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചു.

മൃതദേഹത്തില്‍ പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തന്നെ  ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍  കൂടുതല്‍ വിപുലമായ അന്വേഷണം തുടങ്ങി. മരണപ്പെട്ട യുവതി കുവൈത്ത് സ്വദേശിയാണെന്നും ഇവരെ മൂന്ന് ദിവസം മുമ്പ് കാണാതായതെന്നും വ്യക്തമായി. ഇവരെ കാണാതായെന്ന് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. 

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പിന്നീട് ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റി. മരണ കാരണവും മരണം സംഭവിച്ച സമയവും ഉള്‍പ്പെടെ ശാസ്‍ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷ. അതേസമയം യുവതിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Read also: യുകെയില്‍ മലയാളി യുവാവിന്റെ കൊലപാതകം; പിടിയിലായ മലയാളിയെ അടുത്തവര്‍ഷം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി