ന്യൂമോണിയ ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

Published : May 13, 2021, 11:18 PM IST
ന്യൂമോണിയ ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ  മൃതദേഹം സൗദിയില്‍ ഖബറടക്കി

Synopsis

20 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിലെ സനാഇയ റോഡില്‍ മിനിമാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരിന്നു.

റിയാദ്: ന്യൂമോണിയ ബാധിച്ച് മരിച്ച പാലക്കാട് ആലത്തൂര്‍ പുതുക്കോട് തച്ചനകണ്ടി ഗുരുക്കള്‍ ഹൗസില്‍ അബ്ദുല്‍ റസാഖിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി. തെക്കന്‍ സൗദിയിലെ ഖമീസ് മുശൈത്ത് ജി.എന്‍.പി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.  ഖമീസ് മുശൈത്തിലെ മസ്ലൂം മഖ്ബറയിലാണ് ഖബറടക്കിയത്.

20 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിലെ സനാഇയ റോഡില്‍ മിനിമാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരിന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം വളണ്ടിയറുമായ ഹനീഫ മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ് ബ്ലോക്ക് ഭാരവാഹികളായ മൊയ്തീന്‍ കോതമംഗലം,  സാദിഖ് ചിറ്റാര്‍,  ഇല്യാസ് ഇടക്കുന്നം എന്നിവര്‍ കബറടക്ക ചടങ്ങിന് നേതൃത്വം നല്‍കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ