സന്ദർശന വിസയിലെത്തി ഏഴ് ദിവസം കഴിഞ്ഞ് മരണം; മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

Published : Nov 18, 2023, 01:50 PM ISTUpdated : Nov 19, 2023, 10:04 PM IST
സന്ദർശന വിസയിലെത്തി ഏഴ് ദിവസം കഴിഞ്ഞ് മരണം; മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

Synopsis

മരിക്കുന്നതിന് ഏഴ് ദിവസം മുമ്പാണ് സന്ദർശന വിസയിൽ ഭാര്യ മേരിക്കുട്ടിയോടൊപ്പം മകൻറെ അടുത്ത് എത്തിയത്.

റിയാദ്: സന്ദർശന വിസയിലെത്തി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായ മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം സ്വദേശി അതിരകുളങ്ങര വീട്ടിൽ ജോസഫിൻെറ (72) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യൻ വിമാനത്തിൽ ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും. 

മരിക്കുന്നതിന് ഏഴ് ദിവസം മുമ്പാണ് സന്ദർശന വിസയിൽ ഭാര്യ മേരിക്കുട്ടിയോടൊപ്പം മകൻറെ അടുത്ത് എത്തിയത്. പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.

Read Also -  ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

സാമൂഹികപ്രവർത്തകന്‍ സത്താർ കായംകുളത്തിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

റിയാദ്: ബുധനാഴ്ച റിയാദിലെ ആശുപത്രിയിൽ നിര്യാതനായ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളത്തിൻറെ (58) മൃതദേഹം നാട്ടിൽ ഖബറടക്കി. വ്യാഴാഴ്ച രാത്രി റിയാദിൽനിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.15ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. 

സഹോദരൻ അബ്ദുൽ റഷീദിൻറെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിയാളുകൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ കായംകുളത്തെ എരുവയിലേക്ക് കൊണ്ടുപോകാൻ വിമാനത്താവളത്തിലെത്തിയിരുന്നു. വൈകീട്ട് ആറോടെ കായംകുളം എരുവ മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ ഖബറടക്കി. 32 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന സത്താറിനെ ജുലൈ 26നാണ് പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്നര മാസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 5.15 ഓടെ രക്തസമ്മർദം താഴ്ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. കായംകുളം എരുവ കൊല്ലൻറയ്യത്ത് പരേതരായ ജലാലുദ്ദീെൻറയും ആയിഷാകുഞ്ഞിെൻറയും ഏഴുമക്കളിൽ ഒരാളാണ്. റിയാദിൽ അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷം ജോലി ചെയ്തു. ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐടി എൻജിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർഥി). 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും