
റിയാദ്: സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. റിയാദിന് സമീപം ഖര്‍ജില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കേളി കലാസാംസ്‌ക്കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ചു സംസ്‌കരിച്ചത്.
ഹംസ 33 വര്‍ഷമായി അല്‍ഖര്‍ജിലെ ഹരീഖില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്കരണ കാലം മുതല്‍ സാമൂഹികരംഗത്ത് സജീവമാണ്. ഹരീഖില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹരീഖ് ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. ആബിദയാണ് ഹംസയുടെ ഭാര്യ. മക്കള്‍: റിനിഷ സൂരജ്, റിന്‍സിയ സഫര്‍. മരുമക്കള്‍: സൂരജ് ഷംസുദ്ദീന്‍, സഫറുദീന്‍ മക്കാര്‍. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി അല്‍ഖര്‍ജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.
സൗദിയിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. മെയ് നാലിന് റിയാദിന് സമീപം ശഖറ എന്ന സ്ഥലത്തെ താമസസ്ഥലത്താണ് എറണാകുളം പറവൂർ മന്നം എടയാറ്റ് വീട്ടിൽ അജയകുമാർ എന്ന അജി (58) മരിച്ചത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
30 വർഷമായി ഇവിടെ സ്വകാര്യ കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. നാല് വർഷം മുമ്പാണ് അജി അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: ശ്രീന. മക്കൾ: ആർച്ച, നികേതന. പിതാവ്: അടയാറ്റ് ബാലകൃഷ്ണൻ. മാതാവ്: ഭവാനി. സഹോദരങ്ങൾ: രത്നാകരൻ, ദിനേശൻ, അനിൽ കുമാർ, ഷെല്ലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ