റെഡിമിക്സ് കമ്പനിയിൽ ജോലിക്കിടെ കാൽവഴുതി വീണ് അപകടം; ദമ്മാമിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

Published : Jun 06, 2026, 06:03 PM IST
saudi death

Synopsis

റെഡിമിക്സ് കമ്പനിയിൽ ജോലിക്കിടെ കാൽവഴുതി വീണ് അപകടം. ദമ്മാമിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. എറണാകുളം വളയൻചിറങ്ങര സ്വദേശിയാണ് മരിച്ചത്. 

റിയാദ്: ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽവഴുതി വീണുണ്ടായ ദരുണമായ അപകടത്തെ തുടർന്ന് മരണപ്പെട്ട എറണാകുളം വളയൻചിറങ്ങര സ്വദേശി മുസ്തഫയുടെ (36) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിെൻറ മകനാണ് മുസ്തഫ. മാതാവ്: ഫാത്തിമ.

വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടർന്ന് പെരുമ്പാവൂർ വളയൻചിറങ്ങര പെരുമാനി കുര്യന്തോൾ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നൗഫിയ. മക്കൾ: ദിയ, ഹൈദർ, ആദം. അൽഖോബാർ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാൽ ആനമാങ്ങാടിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ നിർത്തിയിട്ട ട്രക്കിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
പ്രതിസന്ധികൾക്കിടയിലും വരുമാനത്തിൽ വൻ കുതിപ്പുമായി ദുബായിയുടെ തുറമുഖ കമ്പനി ഡിപി വേൾഡ്