ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

By Web TeamFirst Published Jun 27, 2021, 10:12 PM IST
Highlights

ചൊവ്വാഴ്ച രാത്രിയിലാണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. ജോലിചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മജ്മഅ കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം ചങ്ങരംകുളം താഴത്തെ പന്താവൂര്‍ സ്വദേശി ചെറുകാട് അബൂബക്കര്‍ എന്ന ബക്കറിന്റെ (52) മൃതദേഹം റിയാദില്‍ നിന്ന് 230 കിലോമീറ്ററകലെ മജ്മഅയില്‍ ഖബറടക്കി. മയമു - റുഖിയ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. 28 വര്‍ഷമായി മജ്മഅയില്‍  കഫ്ത്തീരിയ നടത്തിവരികയായിരുന്നു. 

ചൊവ്വാഴ്ച രാത്രിയിലാണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. ജോലിചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മജ്മഅ കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുലൈഖ. മക്കള്‍: ആദില്‍, സിബില, ഷംസി, ഫായിസ. സഹോദരങ്ങള്‍: സ്വാലിഹ്, അലി, ഖദീജ, സുമീറ.

ജുംഅ നമസ്‌കാരനന്തരം മജ്മഅ മഖ്ബറയില്‍ അടക്കം ചെയ്തു. എം. സാലി ആലുവ, അബുനാസ് അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കെ.എം.സി.സി വെല്‍ഫയര്‍ വിങ് ഭാരവാഹി മെഹബൂബ് ചെറിയവളപ്പ് ഇന്ത്യന്‍ എംബസി നടപടിക്രമങ്ങള്‍ക്കായി സഹകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!