ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു

By Web TeamFirst Published Feb 4, 2023, 1:04 PM IST
Highlights

റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്നു റിഗീഷ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. 

റിയാദ്: കഴിഞ്ഞ മാസം 26ന് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിലിന്റെ (38) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ  എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വടകര കല്ലാമലയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയോടെ സംസ്‍കരിച്ചു. 

റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായിരുന്നു റിഗീഷ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. റിയാദ് ഖലീജിൽ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു. റിയാദിൽ അൽഖലീജ്‌ മെഡിക്കൽ ക്ലിനിക്കിൽ നഴ്‌സായിരുന്ന പ്രഭാവതിയാണ് ഭാര്യ. 

അച്ഛൻ - രാജൻ കണവയിൽ, അമ്മ - ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. ഭാര്യയും ഇളയ കുഞ്ഞും റിയാദിൽനിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി. അമ്മാവൻ അറബ്കോ രാമചന്ദ്രൻ, സാമൂഹികപ്രവർത്തകൻ നിഹ്മത്ത്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്‍പരാജ് എന്നിവർ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നു.  

Read also: അവധി കഴിഞ്ഞെത്തിയ പ്രവാസി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: അസുഖബാധിതനായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശി ജയരാജന്‍ (59) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും യാത്രാ വിലക്കും കാരണമായാണ് ദീര്‍ഘനാള്‍ അദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്നത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

നാല് ലക്ഷം രൂപ കടമെടുത്തിരുന്നതിനാല്‍ നാട്ടില്‍ കുടുംബം താമസിക്കുന്ന വീടും സ്ഥലവും ജപ്‍തിയുടെ വക്കിലാണ്. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ചികിത്സയ്ക്കോ ധനസഹായം എത്തിക്കാനും ഐ.സി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഐ.സി.ആര്‍.എഫ് പ്രവര്‍ത്തകര്‍ എംബസിയുമായി ബന്ധപ്പെട്ടുവരുന്നു. ഭാര്യ - ശാന്ത. മക്കള്‍ - അതുല്‍, അഹല്യ.

Read also: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു

click me!