ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

By Web TeamFirst Published Sep 23, 2022, 6:31 PM IST
Highlights

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് നാഷണൽ ഗാർഡ് ഹോസ്‍പിറ്റലിലേക്ക് പോകുന്ന വഴിയിൽ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് രാജീവിന്റെ മരണത്തിലേക്കു നയിച്ചത്. 

റിയാദ്: കഴിഞ്ഞ ദിവസം പുലർച്ചെ സൗദി അറേബ്യയിലെ റിയാദിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തൃശൂർ ആവിണിശ്ശേരി വല്ലൂർവളപ്പിൽ വീട്ടിൽ രാജീവിന്റെ (42) മൃതദേഹമാണ് എയർ ലങ്ക വിമാനത്തിൽ കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് നാഷണൽ ഗാർഡ് ഹോസ്‍പിറ്റലിലേക്ക് പോകുന്ന വഴിയിൽ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് രാജീവിന്റെ മരണത്തിലേക്കു നയിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു. 

പിതാവ് - രവി. മാതാവ് - മറിയക്കുട്ടി. ഭാര്യ - രമ്യ. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫൈസൽ തങ്ങൾ, ജാഫർ മഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയച്ചത്.

Read also: വീണുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചാല്‍ തടവും വന്‍തുക പിഴയും

കാല്‍നടയാത്രക്കാരെ ശല്യം ചെയ്തു; 17 പേര്‍ സൗദിയില്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയിലെ ഒരു പാര്‍ക്കില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പൊലീസ് പിടികൂടി. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഏഴ് പ്രവാസികള്‍ പിടിയില്‍

അതേസമയം സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ അറബ് പൗരന് തടവുശിക്ഷ വിധിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

click me!