
റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറിയായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ (64) മൃതദേഹം നാട്ടിലെത്തിച്ചു. രക്താതിസമ്മർദത്തെ തുടർന്ന് റിയാദ് അൽ സലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തലയിൽ രക്തസ്രാവം സംഭവിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരണമടയുകയുമായിരുന്നു.
പത്തനംതിട്ട റാന്നി സ്വദേശിയായ മനോഹരൻ കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരുന്നു. ഭാര്യ ലക്ഷ്മി, മക്കൾ ലിനോജ് (ദുബായ്), മനീഷ്. കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീലങ്കൻ വിമാനത്തിൽ കൊച്ചി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മകൻ ലിനോജ് മൃതദേഹത്തെ അനുഗമിച്ചു. സംസ്കാര ചടങ്ങുകൾ റാന്നി മുക്കാലിമൺ നെല്ലിക്കൽ വസതിയിൽ ബുധനാഴ്ച നടക്കും. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
Read also: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam