
റിയാദ്: നാലുവർഷമായി നാട്ടിൽ പോകാനാകാതെ കഴിയവെ റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിന്റെ (54) മൃതദേഹമാണ് ബുധനാഴ്ച രാത്രി 11.55നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോയത്.
താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ മാര്‍ച്ച് 23നാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് വർഷമായിരുന്നു ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ - ഷാജ സുനിൽ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മെഹബൂബ് ചെറിയവളപ്പ് എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
Read also: ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു
മലയാളി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു
ദുബൈ: പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ പുത്തന്‍പുരയില്‍ പരേതനായ എബ്രഹാം ജോര്‍ജിന്റെ മകന്‍ ജിജിന്‍ എബ്രഹാം (26) ആണ് ദുബൈയില്‍ മരിച്ചത്. മാതാവ് - ലിസി എബ്രഹാം. സഹോദരങ്ങള്‍ - ജിജോ എബ്രഹാം, ലിജി എബ്രഹാം. സംസ്‍കാര ചടങ്ങുകള്‍ പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam