കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

Published : Apr 20, 2023, 03:49 PM IST
കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

Synopsis

സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ സെയിൽസ്‍മാനായി ജോലിചെയ്തുവരികയായിരുന്നു അബ്‍ദുറസാഖ്. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീണായിരുന്നു മരണം.

റിയാദ്: സൗദി തെക്കൻ മേഖലയിലെ ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുറസാഖിന്റെ (60) മൃതദേഹം ഖമീസ് മുശൈത്ത് ഇഷാറ 80-ലെ മസ്ലും മഖ്‍ബറയിലാണ് സംസ്കരിച്ചത്. 

സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ സെയിൽസ്‍മാനായി ജോലിചെയ്തുവരികയായിരുന്നു അബ്‍ദുറസാഖ്. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീണായിരുന്നു മരണം. കഴിഞ്ഞ 27 വർഷമായി പ്രവാസിയായിരുന്നു. നാല് വർഷമായി നാട്ടിൽ പോയി വന്നിട്ട്. കുടുംബം നാട്ടിലാണ്. ഭാര്യ - റസിയ. മക്കൾ - നജില, നജ്‍വ, നിഹ്മ, നവദീർ. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം ഹനീഫ് മഞ്ചേശ്വരം നേതൃത്വം നൽകി.

Read also: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

ക്യാന്‍സര്‍ ബാധിച്ച് മലയാളി നഴ്സ് യു.കെയില്‍ മരിച്ചു
ലണ്ടന്‍: യുകെയില്‍ നഴ്‍സായിരുന്ന തൊടുപുഴ സ്വദേശിനി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് നിര്യാതയായി. വെസ്റ്റ് സസെക്സിന് സമീപം ചിചെസ്റ്ററില്‍ താമസിച്ചിരുന്ന റെജി ജോണി (49) ആണ് മരിച്ചത്. ചിചെസ്റ്റര്‍ എന്‍.എച്ച്.എസ് ഹോസ്‍പിറ്റലിലെ ബാന്‍ഡ് 7 നഴ്‍സായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ യുകെയിലെ ആശുപത്രിയില്‍ ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. കൊവിഡിന് ശേഷമുള്ള ശാരീരിക അസ്വസ്ഥതയാകുമെന്ന് കരുതിയെങ്കിലും പരിശോധനയില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ ചികിത്സകള്‍ നടത്തിവരവെയാണ് അന്ത്യം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയാണ് ഭര്‍ത്താവ്. യുകെയില്‍ എത്തുന്നതിന് മുമ്പ് റെജി ജോണി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നഴ്‍സായിരുന്നു. അമ്മു ജോണിയാണ് മകള്‍.

യു.കെയിലെ നടപടികള്‍ പൂര്‍ത്തിയാക്കി  മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‍‍കാര ചടങ്ങുകള്‍  തൊടുപുഴ മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വെച്ചു നടക്കും. യുകെയിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും സംസ്‍കാര തീയ്യതി തീരുമാനിക്കുകയെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍ - പി.ജെ ജോസ്, സണ്ണി ജോണ്‍, ജാന്‍സി ജോണ്‍, ജിജി ജോണ്‍.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത