ഒമാനിലെ വാഹനാപകടം; മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

By Web TeamFirst Published Apr 28, 2024, 3:00 PM IST
Highlights

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്‍യാസ് എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്.

മസ്കറ്റ്: ഒമാനിലെ നിസ്വയില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടില്‍ എത്തിക്കുന്നത്.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്‍യാസ് എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​മാ​ൻ എ​യ​റി​ന്‍റെ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന മജീത​യു​ടെ മൃ​ത​ദേ​ഹം നെ​ടു​മ്പാ​ശ്ശേ​രി​യി​ലും ഷ​ർ​ജ​യു​ടേ​ത്​ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലു​മാ​ണ്​ എ​ത്തി​ക്കു​ക. ഈജിപ്ത് സ്വദേശി അമാനി അബ്ദുല്‍ ലത്തീഫും അപകടത്തില്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റ രണ്ട് മലയാളി നഴ്‌സുമാർ ചികിത്സയില്‍ തുടരുകയാണ്. 

Read Also -  താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു  

ദുബൈ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാ​ഘാതത്തെ തുടർന്നാണ് മരണം.

മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!