ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് മക്കയിലെത്തി മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Published : Apr 16, 2023, 05:47 PM IST
ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് മക്കയിലെത്തി മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Synopsis

അഷ്റഫ് ചിങ്കിളിയുടെ ഭാര്യാപിതാവും തബൂക്കിൽ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ്‌ ഹാജി എന്നയാൾ കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. 

റിയാദ്: ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തി, മക്കയിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി സ്വദേശി അഷ്റഫ് ചിങ്കിളിയുടെ മൃതദേഹം വെള്ളിയാഴ്ച സുബഹി നമസ്ക്കാരത്തിന് ശേഷം മക്കയിലെ ജന്നത്തുൽ മുഹല്ലയിൽ ഖബറടക്കി. 

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ട്രഷറർ മുസ്തഫ മഞ്ഞക്കുളം, ഓർഗനൈസിങ്‌ സെക്രട്ടറി മുസ്തഫ മലയിൽ, ബഷീർ മാനിപുരം, ജിദ്ദ വയനാട് ജില്ല കെ.എം.സി.സി പ്രസിഡൻറ് റസാഖ് അണക്കായി, വൈസ് പ്രസിഡൻറ് നാസർ നായിക്കട്ടി, ടി. ആഷിഖ് നായിക്കട്ടി, അമ്പലവയൽ അറബി കോളജ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുസമദ് അമ്പലവയൽ, മറ്റു കുടുബാംഗങ്ങൾ എന്നിവർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

അഷ്റഫ് ചിങ്കിളിയുടെ ഭാര്യാപിതാവും തബൂക്കിൽ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ്‌ ഹാജി എന്നയാൾ കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മദീനയിൽ ഖബറടക്കം നടത്തപ്പെട്ട അദ്ദേഹത്തിന്റെ ഖബർ സന്ദർശനത്തിനും ഉംറ നിർവഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മദീനയിൽ എത്തിയതായിരുന്നു മരിച്ച അഷ്റഫ്. 

മദീനയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇതിനിടയിൽ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മക്ക അൽനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാട്ടിൽ ബിസിനസുകാരനായ അഷ്‌റഫ്‌ സുൽത്താൻ ബത്തേരി ടി.പി ഏജൻസി ഉടമ കൂടിയാണ്. ഭാര്യ സാജിത, മക്കളായ ഇലാൻ, ഹിബ എന്നിവർ മക്കയിലുണ്ട്. മറ്റൊരു മകൾ ഹന്ന നാട്ടിലാണ്. പിതാവ് - മമ്മദ് ചിങ്ക്ളി, മാതാവ് - മറിയം.

Read also:  ദുബൈയിലെ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു; മലയാളി ദമ്പതികളടക്കം നാല് ഇന്ത്യക്കാര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം