സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തക ഹസീന ടീച്ചറുടെ മൃതദേഹം റിയാദിൽ ഖബറടക്കി

By Web TeamFirst Published May 18, 2021, 6:03 PM IST
Highlights

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർവിംഗ്  ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ ഇടപെട്ട് അധികൃതരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയതിനാൽ ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകൾക്കും മൃതദേഹം കാണാനുള്ള അവസരം ലഭിച്ചു. 

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവർത്തക ഹസീന കോട്ടക്കലിന്റെ മൃതദേഹം റിയാദിലെ നസീം ഹയ്യുൽ സലാം മഖ്‍ബറയിൽ റിയാദിലെ മത രാഷ്ട്രീയ സാംസ്കാരിക  രംഗത്തെ പ്രമുഖരടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. 

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർവിംഗ്  ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ ഇടപെട്ട് അധികൃതരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയതിനാൽ ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകൾക്കും മൃതദേഹം കാണാനുള്ള അവസരം ലഭിച്ചു. റിയാദ് എക്സിറ്റ് പതിനഞ്ചിലെ അൽരാജ്ഹി പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനും അവർക്ക് സാധിച്ചു. നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കാവാൻ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി  വളണ്ടിയർമാരും റിയാദ് ഇന്ത്യൻ ഇസ്‍ലാഹി സെന്റർ പ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചു. 

മുസ്ലിം ഗേൾസ് ആന്റ് വിമൺസ് മുവ്മെൻറ് റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ആയിരുന്ന ഹസീന ടീച്ചർ, റിയാദിലെ ഇസ്ലാഹി പ്രബോധന രംഗത്തെ നിറസാനിദ്ധ്യമായിരുന്നു. എല്ലാ രംഗത്തും അവരുടെതായ മുഖമുദ്ര പതിപ്പിച്ച സാമൂഹിക പ്രവർത്തകയും പണ്ഢിതയും സംഘാടകയുമായിരുന്നു ടീച്ചർ.

click me!