
റിയാദ്: സൗദി അറേബ്യയില്‍ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം മലയാളികളുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹഫര്‍ അല്‍ബാത്തിനില്‍ മരിച്ച ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശി മഹാദേവ് യാദവ്-രജഥേ ദേവി ദമ്പതികളുടെ മകന്‍ രാം ബച്ചന്‍ യാദവിന്റെ (62) മൃതദേഹമാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി നടപടിക്രമങ്ങളുടെ കുരുക്കഴിച്ച് നാട്ടിലേക്ക് കൊണ്ടുപോയത്.
25 വര്‍ഷമായി ഹഫര്‍ അല്‍ബാത്തിന്‍ സനാഇയ്യയില്‍ വെല്‍ഡിങ് ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. അഞ്ചു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: സരോജ് യാദവ്. മക്കള്‍: രവികാന്ത് യാദവ്, സൂര്യ യാദവ്, വികാസ് യാദവ്. റിയാദ് കിംഗ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ക്ക് റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനു ഖാന്‍ പന്തളം, അബ്ദുല്‍ കരീം അയങ്കലം തുടങ്ങിയവര്‍ സഹായം നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള ഘടകം പ്രസിഡന്റ് സൈദലവി ചുള്ളിയാന്‍, അബ്ദുല്‍ അസീസ് പയ്യന്നൂര്‍ (വെല്‍ഫെയര്‍ ഇന്‍ചാര്‍ജ്) എന്നിവരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും നടപടിക്രമങ്ങള്‍ക്കുള്ള ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam