കൊവിഡ് പ്രതിസന്ധി; ജോലി നഷ്ടമായി വരുന്ന മലയാളികളേറെയും യുഎഇയിൽനിന്ന്

By Web TeamFirst Published May 9, 2020, 12:42 AM IST
Highlights

സംസ്ഥാനത്തേക്ക് മടങ്ങവരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 196039 പേർ യുഎഇയിൽ നിന്ന് മാത്രമാണ്. ഇതിൽ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങിവരാൻ രജിസ്റ്റർ ചെയ്തവരിൽ കുടുതൽ യുഎഇയിൽ നിന്നാണ്

ദുബായ്: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങി വരുന്നത് യുഎഇയിൽ നിന്ന്. ഇവരുടെ പുനരധിവസാമായിരിക്കും സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ വേഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. 

സംസ്ഥാനത്തേക്ക് മടങ്ങവരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 196039 പേർ യുഎഇയിൽ നിന്ന് മാത്രമാണ്. ഇതിൽ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങിവരാൻ രജിസ്റ്റർ ചെയ്തവരിൽ കുടുതൽ യുഎഇയിൽ നിന്നാണ്. 196039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്.

വിസാ കാലവധി തീർന്നവരുടെ പട്ടിക വേറേ. സൗദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തിൽ നിന്ന് 8000 പേരും. ജോലി നഷ്ടപ്പെട്ടർ, ജയിൽ മോചിതരായവർ, വിസാകാലാവധി കഴിഞ്ഞ് ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർ ഇവർക്കായിരിക്കും പുനരധിവാസപദ്ധതി സർക്കാർ നടപ്പാക്കേണ്ടി വരിക.

സന്ദർശനത്തിന് പോയ 70638 പേരും മുതിർന്ന പൗരൻമാരായ 11256 പേരും വിദ്യാർത്ഥികളായ 2902 പേരും മടങ്ങിവരുന്നുണ്ട്. രോഗത്തെ പ്രതിരോധിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഇവരിൽ ഭൂരിപക്ഷവും വാഗ്ദാനങ്ങൾക്കപ്പുറം ക്രിയാത്മ ഇടപെടലാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 

click me!