
അബുദാബി: ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50 ശതമാനം വരെ ഇളവ് നല്‍കി അബുദാബി പൊലീസ്. ജൂണ്‍ 22നകം പിഴ അടയ്ക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.
2019 ഡിസംബര്‍ 22ന് മുമ്പ് നടത്തിയ ഗുരുതരമല്ലാത്ത നിയമലഘനങ്ങള്‍ക്കുള്ള പിഴയിലാണ് 50 ശതമാനം ഇളവ് വരുത്തിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു. 2019 ഡിസംബര്‍ 22ന് ശേഷമുള്ള നിയമലംഘനങ്ങളില്‍ ഇത് രേഖപ്പെടുത്തി 60 ദിവസത്തിനകം പിഴ അടയ്ക്കുന്നവര്‍ക്ക് 35 ശതമാനവും 60 ദിവസത്തിന് ശേഷം പിഴ അടയ്ക്കുന്നവര്‍ക്ക് 25 ശതമാനവുമാണ് ഇളവ് ലഭിക്കുക. ഗുരുതര ഗതാഗത നിയമലംഘനങ്ങളള്‍ക്കുള്ള പിഴയില്‍ ഇളവില്ല.
യാത്രാനുമതി ലഭിച്ചിട്ടും ടിക്കറ്റില്ല; ഗര്‍ഭിണികളുള്‍പ്പെടെ 50തിലധികം മലയാളികള്‍ വിദേശത്ത് കുടുങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ