സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

By Web TeamFirst Published Oct 16, 2020, 3:30 PM IST
Highlights

സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ആരംഭിക്കുക, പ്രത്യേക ജോലികളില്‍ പൗരന്മാര്‍ക്ക് വേണ്ട പിന്തുണ നല്‍കുക, നിലവാരവും കഴിവുകളും ഉയര്‍ത്തുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ സഹാകയമായ വിധത്തില്‍ തൊഴില്‍ വിപണി ശക്തിപ്പെടുത്തുക എന്നിവയാണ് ധാരണാ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നടപടികള്‍ ആരംഭിക്കുന്നതിനായി ധാരണാ പത്രം ഒപ്പുവെച്ചു. ഗവര്‍ണറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസും മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹിയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. 

സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ആരംഭിക്കുക, പ്രത്യേക ജോലികളില്‍ പൗരന്മാര്‍ക്ക് വേണ്ട പിന്തുണ നല്‍കുക, നിലവാരവും കഴിവുകളും ഉയര്‍ത്തുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ സഹാകയമായ വിധത്തില്‍ തൊഴില്‍ വിപണി ശക്തിപ്പെടുത്തുക എന്നിവയാണ് ധാരണാ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്. മാനവവിഭവ ശേഷി മന്ത്രാലയം, റിയാദ് ഗവര്‍ണറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. 
 

click me!